കോവിലൂര്‍(മൂന്നാര്‍): കേരളത്തിലെ കാര്‍ഷിക ഗ്രാമമായ കോവിലൂര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നു. ഇവിടുത്തെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കേരളത്തില്‍ പച്ചക്കറികള്‍ എത്തിയ്‌ക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഗ്രാമമാണ് കോവിലൂര്‍. പച്ചക്കറി കൃഷികള്‍ കാണുന്നതിനായി നിരവധി വിനോദസഞ്ചാരികള്‍ ദിവസേന ഇവിടെ എത്തുന്നുണ്ട്. കോവിലൂരിലെ പ്രധാന പച്ചക്കറി ഗ്രാമമായ പഴന്തോട്ടം-ചിലന്തിയാര്‍ റോഡ് റീ ടാറ് ചെയ്തിട്ട് വര്‍ഷങ്ങളായി. സ്‌ട്രോബറി, ക്യാരറ്റ് ഗ്രീന്‍പീസ്, ഉരുളക്കിഴങ്ങ് എന്നിവയാണ് ഇവിടുത്തെ കൃഷി. റോഡുകള്‍ തകര്‍ന്നതോടെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ ഉള്‍പ്രദേശങ്ങളിലേക്ക് എത്താന്‍ പറ്റാത്ത സ്ഥിതിയിലാണ്. കോവിലൂര്‍-കൊട്ടാക്കമ്പൂര്‍ റോഡും തകര്‍ന്നിരിക്കുകയാണ്.
ബസുകള്‍ നന്നേ കുറവായ കോവിലൂരിലേക്ക് ചുരുക്കം ചില ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് കോവിലൂരിലേക്ക് എത്തുന്ന സഞ്ചാരികളെയാണ് റോഡിന്റെ തകര്‍ച്ച ഏറെ ബാധിക്കുന്നത്. കോവിലൂരിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദേവികുളം എംഎല്‍എ ഈ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്.മൂന്നാറില്‍ നിന്നും മുപ്പത് കിലോമീറ്ററിലധികം സഞ്ചരിച്ചാലേ കോവിലൂരിലെത്തൂ.
















