മേപ്പാടി : ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നിരോധിച്ചപ്പോള്‍ കാലങ്ങളായി ഇടതും വലതും നടത്തികൊണ്ടിരിക്കുന്ന അഡ്ജസ്റ്റ്മെന്റ് രാഷ്ടീയംമറനീക്കി പുറത്ത് വന്നിരിക്കുകയാണെന്ന് ബി ജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍. ബിജെപി മേപ്പാടി പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.
കറന്‍സി നിരോധ നത്തിന്റെ പേരില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാറിനും എതിരായി സഹകരണ മുന്നണിയായി വേണ്ടിയല്ല കള്ളപ്പണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണിവരെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കെ.വിശ്വനാഥന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, ശാന്തകുമാരി, ആരോടരാമചന്ദ്രന്‍, ടി.എം.സുബീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: