കുണ്ടറ: അസാധാരണമാംവിധം ആത്മഹ്യകള്‍ പെരുകുമ്പോള്‍ കഷ്ടമെന്നും വിധിയെന്നും പറഞ്ഞ് മാറിനില്‍ക്കാതെ ഒരു ഗ്രാമീണ ഗ്രന്ഥശാല അതിജീവനം ഗ്രാമീണകൂട്ടായ്‌മക്ക് തുടക്കം കുറിച്ചു. കിഴക്കേകല്ലട കെ.പി.പി യൂണിയന്‍ ഗ്രന്ഥശാലയാണ് മനസും ജീവിതവും എന്ന സെമിനാറിലൂടെ അതിജീവനയജ്ഞത്തിന് തുടക്കം കുറിച്ചത്.
മുട്ടം എന്‍സിഎംഎല്‍പി സ്‌കൂളില്‍ നടന്ന സെമിനാര്‍ ഫാ.ജോണ്‍ബ്രിട്ടോ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എ.പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. ആര്‍.തുളസി വിഷയം അവതരിപ്പിച്ചു. കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് എന്‍.വിജയന്‍, വൈ.ബൈജുമോന്‍, വാര്‍ഡംഗങ്ങളായ കെ.രാധാമണി, സി.ബിനു, സുമ കിണറ്റിന്‍മൂട്ടില്‍, കെ.എസ്.പ്രവീണ്‍കുമാര്‍, എന്‍.സത്യപ്രകാശ്, ബി.വസന്തകുമാര്‍(കേരള ശാസ്ത്രസാഹിത്യ പരിഷത്ത്), അജീഷ്(കലാകൈരളി ഗ്രന്ഥശാല), എസ്.സുജിത്(എഫ്.സി.കല്ലട), എന്‍.എസ്.ശാന്തകുമാര്‍(ബി.ആര്‍.സി.ചിറ്റുമല), അനു(ജീസസ്സ് ക്ലബ്ബ്,മുട്ടം), എ.ചാള്‍സ്(ടാഗോര്‍ കോളജ്), വിപിന്‍ വിക്രമന്‍(കവിത്രയ ഗ്രന്ഥശാല),സുരേഷ് ബാബ (മണ്‍ട്രോതുരുത്ത് പബ്ലിക് ലൈബ്രറി), ആര്‍ട്ടിസ്റ്റ് ജയരാജ്,ആര്‍.മഞ്ജു എന്നിവര്‍ സംസാരിച്ചു.
















