കോഴിക്കോട്: 2020, 2024 ഒളിംപിക്‌സിനുവേണ്ടി കായിക താരങ്ങളെ കണ്ടെത്താനായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും (ഗെയില്‍) നാഷണല്‍ യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ചേര്‍ന്ന് ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സീസണ്‍-2 എന്ന പേരില്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു.
കോഴിക്കോട് മേഖലാ തെരഞ്ഞെടുപ്പ് ജനുവരി 14 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട്, ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടക്കാം.
11 മുതല്‍ 17 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാമെന്ന് സ്റ്റേറ്റ് കോ-ഓര്‍ഡി നേറ്റര്‍ രാജീവ് ഗോപാല്‍, കോഴിക്കോട് ട്രയല്‍ കോ- ഓര്‍ഡിനേറ്റര്‍ ദിനില്‍ ധന ഞ്ജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ വയസ്സിനിടയിലുള്ള സ്‌കൂളില്‍ പഠിക്കാത്ത കുട്ടി കള്‍ക്കും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാം എന്നതാണ് ഈ പരിശീലന പരിപാടിയുടെ പ്രത്യേകത. 100, 200, 400 മീറ്റര്‍ സ്പ്രിന്റ് ഇനങ്ങളിലാണ് മത്സരം.
കോഴിക്കോടിന് പുറമെ പാലക്കാട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലും ട്രയന്‍സ് നടക്കും. തുടര്‍ന്ന് ബംഗലുരുവില്‍ നടക്കുന്ന സോണല്‍ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ദേശീയ ട്രയല്‍സും വിജയകരമായി പൂര്‍ത്തീകരിക്കുന്ന അത്‌ലറ്റുകളെ ഗെയില്‍ സ്‌പോണ്‍സര്‍ ചെയ്യും.
വിദേശ കോച്ചുകളുടെ സഹായത്തോടുള്ള ക്യാമ്പ്, അന്താരാഷ്‌ട്ര മത്സരം, സ്‌പോര്‍ട്‌സ് കിറ്റ് സപ്ലിമെന്റ് ഡയറ്റ് എന്നിവ നല്‍കും. നിലവില്‍ ഈ പദ്ധതിയില്‍ ഒന്‍പത് അത്‌ലറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.
തെരഞ്ഞെടുക്ക പ്പെടുന്നവര്‍ക്ക് അവരവരുടെ കേന്ദ്രത്തിലും സ്ഥല ത്തും വെച്ച് സ്വന്തം കോച്ചുണ്ടെ ങ്കില്‍ അവരുടെ തന്നെ സഹായത്തോടെ പരിശീലനം തുടരാനുള്ള സാഹചര്യവും ഈ പദ്ധതിയിലുണ്ട്.
ശിറശമിുെലലറേെമൃ@ഴാമശഹ.രീാ എന്ന ഇമെയില്‍ വഴിയോ 8893120554 ഫോണ്‍ നമ്പര്‍ വഴിയോ ബന്ധപ്പെടാം. അപേക്ഷകള്‍ പൂരിപ്പിച്ച് പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപ്പെടുത്തലോടെ ട്രയല്‍ ദിവസം രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഏല്‍പ്പിക്കണം. സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവുമുണ്ട്.
വയസ്സ് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ എത്തിയാല്‍ മതി.
ട്രയല്‍ ദിവസം രാവിലെ ഏഴുമുതല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ബന്ധപ്പെടേണ്ട നമ്പറുകള്‍ : കോഴിക്കോ ട്-9061267239, കണ്ണൂ ര്‍-88931 20554, കാസര്‍കോഡ്- 82818 60581, വയനാട്-9744530772. വാര്‍ത്താസമ്മേളനത്തില്‍ ടി.എം. ദിലീപ്കുമാര്‍, ടി. സനൂപ്, എം.സി. അരുണ്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
















