മൂന്നാര്‍: ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന തലക്കടിയേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍. രണ്ട് പേര്‍ പിടിയില്‍.
നല്ലത്തണ്ണി എസ്റ്റേറ്റിലെ കുറുമല സ്വദേശിയായ മുകേഷി(18) ന് ആണ് പരിക്കേറ്റത്. സംഭവത്തില്‍ ബന്ധുകൂടിയായ സതീഷ്, സുബ്ബുരാജ് എന്നിവരെ മൂന്നാര്‍ പോലീസ് പിടികൂടി. ലയത്തില്‍ വെള്ളമെടുക്കുന്നത് ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കമ്പിന് തലയ്‌ക്ക് അടിയേറ്റ മുകേഷ് കോലഞ്ചേരി മെഡിക്കല്‍ മിഷണ്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലാണ്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ 307 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയോടെ എസ്‌ഐ പി ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
രാത്രിയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















