പന്തളം: പന്തളം മഹാദേവര്‍ ക്ഷേത്രത്തില്‍ ഇന്ന് ഉത്സവത്തിന് കൊടിയേറും. രാത്രി 7.30ന് തന്ത്രിമാരായ സുബ്രഹ്മണ്യന് നാരായണന് ഭട്ടതിരി, പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി ശംഭു നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്.
8.45ന് കഥകളി. ജനുവരി 3ന് 11.30ന് ഉത്സവബലി, 3.30ന് കഥാപ്രസംഗം, വൈകീട്ട് 7ന് ഹിന്ദു ധര്‍മ്മ സമ്മേളനം സംഗീത സംവിധായകന് കെ.ജി. ജയന് ഉദ്ഘാടനം ചെയ്യും. 9ന് ഉളനാട് നാട്യശാല നൃത്ത സംഗീത വിദ്യാലയത്തിന്റെ നൃത്തസന്ധ്യ. ജനുവരി 4ന് 11.30ന് ഉത്സവബലി, 3.30ന് ചാക്യാര്‍കൂത്ത്, 7ന് ഹിന്ദുധര്‍മ്മ സമ്മേളനം, 9ന് നാടകം. ജനുവരി 5ന് 11.30ന് ഉത്സവബലി, 3.30ന് പാഠകം, 7ന് ഹിന്ദുധര്‍മ്മ സമ്മേളനം,9ന് വൈക്കം വിജയലക്ഷ്മിയുടെ ഗായത്രി വീണക്കച്ചേരി.
ജനുവരി 6ന് 11.30ന് ഉത്സവബലി, 3.30ന് അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, 7ന് ഹിന്ദുധര്മ്മസമ്മേളനം, 9.30ന് സംഗീതാര്‍ച്ചന, ജനുവരി 7ന് 11.30ന് ഉത്സവബലി, 3.30ന് ഹരികഥ, 7ന് ഹിന്ദു ധര്‍മ്മസമ്മേളനം സമാപനം, 9ന് അവാര്‍ഡ് വിതരണം, 9.30ന് മ്യൂസിക്കല്‍ പ്രോഗ്രാം.
ജനുവരി 8ന് 3.30ന് ഓട്ടന്തുള്ളല്, 5.30ന് വേലകളി, 7ന് സേവ, 10.30ന് നാടന്‍പാട്ടും ദൃശ്യവും. ജനുവരി 9ന് 3.ന് ഓട്ടന്തുള്ളല്, 5.30ന് വേലകളി, 7.15ന് സേവ, 10.30ന് ഗാനമേള. ജനുവരി 10ന് 11.30ന് ഉത്സവബലി, 2.30ന് ആനയൂട്ട്, 3ന് ഓട്ടന്തുള്ളല്, 5.30ന് വേലകളി, 7ന് സേവ, 7.30ന് പഞ്ചാരിമേളത്തോടുകൂടിയ പൂരക്കാഴ്ച്ചയും കുടമാറ്റവും, 11.30ന് ഭക്തിഗാനമേള, 12.30ന് പള്ളിവേട്ട.
ജനുവരി 11ന് 8ന് നാഗസ്വര കച്ചേരി, 9ന് ആറാട്ടുബലി, 9.30ന് കൊടിയിറക്ക്, 10ന് ആറാട്ടിനെഴുന്നെള്ളിപ്പ്, 4.30ന് ആറാട്ട്, വരവേല്‍പ്പ് ഘോഷയാത്ര, 8ന് നൃത്ത നാടകം, 10.30ന് ആറാട്ട് വരവേല്‍പ്പ് ക്ഷേത്ര സന്നിധിയില്‍, 11ന് വലിയകാണിക്ക എന്നിവയാണ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: