മൂന്നാര്‍: മേലുദ്യോഗസ്ഥയെ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു.
കമ്പിളികണ്ടം സ്വദേശിയും മൂന്നാര്‍ കോളനി റോഡിലെ സിവില്‍ സപൈ്‌ളസ് ഗോഡൗണിലെ ഡ്രൈവറുമായ ബിജു ജോസഫ് (48 ) ആണ് അറസ്റ്റിലായത്. ഇതെ ഗോഡൗണിലെ ജൂനിയര്‍ അസിസ്റ്റന്റായ രതീദേവിയാണ് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ഗോഡൗണില്‍ എത്തിയ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനിടയിലാണ് ഇയാള്‍, അസഭ്യം പറയുകയും ആക്രമിക്കാനൊരുങ്ങുകയും ചെയ്തത്.
പ്രതിയെ ഇന്ന് ദേവികുളം കോടതിയില്‍ ഹാജരാക്കും.
















