തിരുവല്ല: കലയുടെ നൂപുര ധ്വനികളാല്‍ മുഖരിതമായ ദിനരാത്രങ്ങള്ക്ക്ശ്രീവല്ലഭപുരിയില് തുടക്കമായി.യശശരീരരായ കലാഭവന്‍ മണി,ജഗന്നാഥ വര്‍മ,കല്പന,ഡോ. ബാലമുരളീകൃഷ്ണ,എം.ജി.സോമന്,അക്ബര്‍ കക്കട്ടില്‍ എന്നിവരുടെ നാമധേയത്തിലുള്ള വേദികളിലാണ് കലാരചന മത്സരങ്ങള്‍ ആരംഭിച്ചത്.
ഇന്നലെ രാവിലെ 10മണിയോടെ 6വേദി കളിയിലായി കലാമത്സരങ്ങള്‍ക്കും 4വേദികളില്‍ കായിക മത്സരങ്ങള്‍ക്കും തുടക്കമായി.ഔപചാരികമായ ഉദ്ഘാടനംഇന്ന് വൈകിട്ട് നാലിന് പബ്ലിക് സ്റ്റേഡിയത്തിനു സമീപമുള്ള ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.മന്ത്രി എ.സി.മോയ്തീന് അധ്യക്ഷത വഹിക്കും. കലാമത്സരങ്ങള്‍ നടക്കുന്ന തിരുവല്ല എം.ജി.എം. സ്കൂള്‍ ഗ്രൗണ്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്ണ്ണാമായ ദേവി പതാക ഉയര്‍ത്തി. അത്ലറ്റിക്സ് മത്സരങ്ങള്‍ നടക്കുന്ന പബ്ലിക് സ്റ്റേഡിയത്തില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി.ബിജു പതാക ഉയര്‍ത്തി. ദീപശിഖാ പ്രയാണം എസ്സിഎസ്റ്റി സ്കൂളില്‍ നിന്ന് ആരംഭിച്ചു. ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് അഡ്വ. ആര്. സനല്‍കുമാര്‍, മുന്‍ ദേശീയ ഫുട്ബോള്‍ താരം കെ.റ്റി. ചാക്കോയ്ക്ക് ദീപശിഖ കൈമാറി.
ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍ തകഴി, കാത്തലിക് എച്ച്എസ്എസ് പത്തനംതിട്ട കായികതാരങ്ങളുടെ അകമ്പടിയോടെ പബ്ലിക് സ്റ്റേഡിയത്തില്‍ എത്തിയ ദീപശിഖ സംസ്ഥാന കായികോത്സവത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് വേണ്ടി മെഡലുകള്‍ നേടിയ അനന്ദു വിജയന്, ഭരത് രാജ്, അനില, വിജയ് വിനോദ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി, പബ്ലിക് സ്റ്റേഡിയത്തില്‍ ദീപം തെളിയിച്ചു. വിവിധ ജില്ലകളിലെ കായിക താരങ്ങള്‍ അണിനിരന്ന മാര്‍ച്ച്പാസ്റ്റില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു.റ്റി. തോമസ് ഫ്ളാഗ് ഓഫ് ചെയ്തു. കണ്ണൂര്‍, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ യഥാക്രമം 1, 2, 3 സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്മാന് അഡ്വ.കെ. അനന്ദഗോപന്‍ സമ്മാനം വിതരണം ചെയ്തു.
ആദ്യ ദിനങ്ങളില്‍ തന്നെ അപര്യാപ്തതകളും സംഘാടന പിഴവും മത്സങ്ങളുടെ മാറ്റ് കുറച്ചു.എല്ലാ വേദികളിലും മത്സരാര്‍ത്ഥികള്‍ക്ക് ആനുപാദികമായി പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല.പ്രധാന വേദികളില്‍ അടക്കം അനുഭവപ്പെടുന്ന പൊടിശല്യമാണ് മറ്റോരു പ്രശ്നം,മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മീഡിയാ റൂമിലും ആവശ്യത്തിനുള്ള സൗകര്യം ഒരുക്കൂവാന് സംഘാടകര്‍ക്ക് കഴിഞ്ഞില്ല.സംഘാടനത്തിലെ പിഴവ് മൂലം മിക്ക വേദികളിലും നിശ്ചയിച്ചതിലും വൈകിയാണ് മത്സരങ്ങള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: