നെന്മേനി : സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് നയിക്കുന്ന മേഖല ജാഥ വിജയിപ്പിക്കുന്നതിനായി ബിജെപി നെന്മേനി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
മേഖലാ ജാഥയുടെ വിജയത്തിനായി പഞ്ചായത്തില്‍ ജനുവരി എട്ടിന് ബൈക്ക്റാലി നടത്തും. യോഗം ജില്ലാസെക്രട്ടറി കെ.പി.മധു ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ട ജനങ്ങള്‍ക്ക് റേഷന്‍ അരിപോലും നല്കാന് കഴിയാത്ത ഇടതുപക്ഷ സര്‍ക്കാരാണ് മോദിയുടെ നോട്ട്നിരോധനവുമായി ബന്ധപ്പെട്ട് കള്ളപ്രചരണം നടത്തുന്നതിന് മനുഷ്യചങ്ങല തീര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാഉപാദ്ധ്യക്ഷന് വി. മോഹനന്, പഞ്ചായത്ത് പ്രസിഡണ്ട് ലാല്‍പ്രസാദ്, ജനറല്‍ സെക്രട്ടറി എം.കെ. സുധാകരന് എന്നിവര്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: