മലപ്പുറം: ദളിത് പീഡനം സംസ്ഥാന സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണെന്ന് മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ്. മഹിളാമോര്‍ച്ച ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പിണറായി വിജയന് അധികാരത്തിലെത്തിയത് മുതല്‍ കേരളത്തില്‍ നിരവധി ദളിത് പീഡനങ്ങള്‍ നടന്നു. പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും ദളിതരെ നിരന്തരം ഉപദ്രവിക്കുകയാണ്. സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക് മതിയായ സുരക്ഷ നല്കാന് കഴിയാത്ത മുഖ്യമന്ത്രി കേരളത്തിന് ഭാരമായി മാറുകയാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് ഷീബ ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.നിവേദിത, സംസ്ഥാന സെക്രട്ടറി സി.പി.സംഗീത, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്.രശ്മില് നാഥ്, ബിജെപി സംസ്ഥാന സമിതിയഗം ഗീതാ മാധവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: