തിരുവനന്തപുരം: സിപിഎമ്മിലെ ചേരിപ്പോര് പുറത്തേക്ക്. നഗരസഭയില്‍ കാര്യങ്ങള്‍ നടത്തുന്നത് നോട്ടുകളെന്ന് വി. ശിവന്‍കുട്ടി. ഇടത് പക്ഷം ഭരിക്കുന്ന നഗരസഭയില്‍ കൗണ്‍സിലര്‍ക്കൊപ്പം ചെന്നിട്ടും ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന്കാട്ടി ശിവന്‍കുട്ടി നഗരസഭാസെക്രട്ടറിക്ക് കത്ത് നല്‍കി. ഇതോടെ ഇടത് പക്ഷത്തിനുള്ളിലെ പാളയത്തില്‍പട പുറത്തുവന്നു.
മുടവന്‍മുഗള്‍ വാര്‍ഡില്‍ തമലം കുന്നിന്‍ചെരുവ് വീട് ലക്ഷ്മി വിലാസത്തില്‍ ജ്യോതി കഴിഞ്ഞ അഞ്ചുമാസമായി വീട് പുതുക്കി പണിയുന്നതിന് അപേക്ഷയുമായി നഗരസഭയില്‍ കയറി ഇറങ്ങുന്നു. കൂലിപ്പണിക്കരാനായ ജ്യോതിയും കുടുംബവും താമസിക്കുന്ന ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട് പുതുക്കി പണിയാന്‍ ബിള്‍ഡിംഗ് ഡിസൈനര്‍ ആവശ്യപ്പെട്ടത് ഇരുപതിനായിരം രൂപയാണ്. രൂപ നല്‍കാത്തതിനാല്‍ കഴിഞ്ഞ അഞ്ച് മാസമായി ജ്യോതി നിത്യേന നഗരസഭയില്‍ കയറി ഇറങ്ങുകയാണ്. കൗണ്‍സിലര്‍ വി. ഗോപകുമാര്‍ ഇടപെട്ടിട്ടും ഉദ്യോഗസ്ഥന്‍ വഴങ്ങിയില്ല. ശിവന്‍കുട്ടി നേരിട്ടെത്തിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് സെക്രട്ടറിയ്‌ക്ക് കത്ത് നല്‍കിയത്. പാവപ്പെട്ടവന്റെ കഴുത്തറുത്ത് ചോരകുടിക്കുന്ന നഗരസഭയിലെ ചില ഉദ്യോഗ്സ്ഥര്‍ വന്‍കിട ഫഌറ്റുകള്‍ക്കും മാളുകള്‍ക്കും യധേഷ്ടം അനുമതി നല്‍കുന്നുവെന്ന് കത്തില്‍ പറയുന്നു. മെയിന്‍ ഓഫീസില്‍ മാത്രമല്ല സോണല്‍ ഓഫീസുകളിലും ഏജന്റുമാര്‍ വിലസുന്നുവെന്നും ഏജന്റുമാരെകൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുന്നുവെന്നും കത്തില്‍ പറയുന്നു. പരാതി കിട്ടിയതിന്റെഅടിസ്ഥാനത്തില്‍ മേയര്‍ സ്ഥലം സന്ദര്‍ശിക്കുകയും അന്വേഷണത്തിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
















