കമ്പംമെട്ട്: ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി പിടിയില്‍. ഇന്നലെ വൈകുന്നേരം നടത്തിയ പതിവ് പരിശോധനയിലാണ് എറണാകുളം സ്വദേശിയായ 17 കാരന്‍ പിടിയിലായത്. എറണാകുളത്ത് തന്നെ 12-ാം തരം വിദ്യാര്‍ത്ഥിയാണ്. 190 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ന്യൂ ഇയര്‍ ആഘോഷത്തിനായാണ് കഞ്ചാവ് കടത്തിയതെന്ന് മൊഴി. ബസിറങ്ങി നടന്ന് ചെക്ക് പോസ്റ്റ് കടക്കാന്‍ ശ്രമിക്കവെ കയ്യില്‍ സൂക്ഷിച്ചിരുന്ന പ്‌ളാസ്റ്റിക് കൂടില്‍ നിന്നുമാണ്
കഞ്ചാവ് പിടികൂടിയത്. കമ്പംമെട്ട് എക്‌സൈസ് ചെക്ക്‌പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ ജിജി എൈപ്പ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്. പ്രതിയെ ഇന്ന് തൊടുപുഴ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.
















