സ്വന്തം ലേഖകന്‍
കുമളി: റിസോര്‍ട്ടില്‍ സൂക്ഷിച്ച ഹാഷിഷ് ഓയിലും കഞ്ചാവ് ചെടികളുമായി വനിതയടക്കം രണ്ട് വിദേശികള്‍ കുമളിയില്‍ പിടിയിലായി. തേക്കടി ക്രിസീസ് റിസോര്‍ട്ടിന്റെ നടത്തിപ്പാകാരനായ ഈജിപ്ത് സ്വദേശി മുഹമ്മദ് ഹസ്സന്‍ (43) ഇയാളുടെ സുഹൃത്ത് ജര്‍മ്മന്‍ സ്വദേശിനി വൂള്‍ റിക് റിച്ചാര്‍ (34) എന്നിവരാണ് ഇന്നലെ വൈകിട്ട് എക്‌സൈസിന്റെ പിടിയിലായത്.
തേക്കടിയിലെ റിസോര്‍ട്ടിനുള്ളില്‍ വിദേശത്ത് നിന്ന് എത്തിച്ച നവീന ഇനം കഞ്ചാവ് ഇവര്‍ നട്ടുവളര്‍ത്തി വരികയായിരുന്നു. ഇത്തരത്തിലുള്ള അഞ്ച് കഞ്ചാവ് ചെടികളും 90 ഗ്രാം ഹാഷിഷ് ഓയിലും 90 ഗ്രാം കഞ്ചാവുമാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇവര്‍ക്ക് ഭാരതത്തില്‍ താമസ അനുമതി ഉള്ളതായി വിവരമുണ്ട്. കുമളിയില്‍ നിന്ന് തേക്കടിയിലേക്കുള്ള ബൈപ്പാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേയുടെ ഉടമസ്ഥ പങ്കാളിയാണ് മുഹമ്മദ് ഹസ്സന്‍. ഇവരുടെ സുഹൃത്തുക്കള്‍ വിദേശത്തു നിന്ന് എത്തിച്ചു കൊടുത്തതാണ് ഹൈബ്രിഡ് ഇനത്തില്‍ പെടുന്ന കഞ്ചാവ് ചെടികളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലഹരി മരുന്ന് നല്‍കിയാണ് ഇവര്‍ വിദേശ ടൂറിസ്റ്റുകളെ സ്ഥാപനത്തിലേക്ക് ആകര്‍ഷിച്ചിരുന്നത്. കോടതിയില്‍ നിന്ന് മുന്‍കൂര്‍ പരിശോധന അനുമതി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍
റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലും ഇവരുടെ രാജ്യങ്ങളുടെ എംബസിയിലും പ്രതികള്‍ അറസ്റ്റിലായ വിവരം കൈമാറും. പിരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എ സലീമിന്റെ നേതൃത്വത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍കുട്ടി, ഉദ്യോഗസ്ഥരായ റഹീം, രാജ്കുമാര്‍, സുനില്‍കുമാര്‍, രാജേഷ്, ബിജുമോന്‍, ശ്രീദേവി എന്നിവരടങ്ങുന്ന സംഘമാണ് കേസ് പിടികൂടിയത്.
ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സണും സ്ഥലത്തെത്തിയിരുന്നു. രാത്രിയോടെ പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















