ബത്തേരി : ബീനാച്ചി ഓട്ടോ സ്റ്റാന്റും കറന്‍സിരഹിതം. പേ ടിഎം ആപ്ലിക്കേഷനായ ക്യു. ആര്. കോഡ് സ്കാന്‍ ചെയ്താണ് പണമിടപാട് നടത്തുന്നത്. സ്റ്റാന്റിലെ മുഴുവന്‍ ഓട്ടോഡ്രൈവര്‍മാരും ഈ സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. ഈ സംവിധാനങ്ങളുള്ള ആര്‍ക്കും കൈയ്യില്‍ കാശില്ലാതെ ഇവിടെനിന്നും ഓട്ടോ വിളിക്കാം. ഓട്ടോയില്‍ പതിച്ചിട്ടുള്ള ക്യു. ആര്.കോഡ് സ്കാന്‍ ചെയ്ത് നല്‍കേണ്ട തുക പേടിഎം വഴി ടൈപ്പ് ചെയ്താല്‍ പണം ഡ്രൈവറുടെ അക്കൗണ്ടിലേക്ക്മാറും. കറന്സിരഹിതതാലൂക്കായി പ്രഖ്യാപിക്കുന്ന വേദിയില്‍ ബീനാച്ചിയിലെ ഓട്ടോ ഡ്രൈവര്‍മാരെയും അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: