Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാളിയുടെ സ്വഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 06:50 pm IST
in Samskriti

വിക്ഷേപം, ആവരണം, പ്രാഗഭാവം എന്നിങ്ങനെ കാളിയുടെ സ്വഭാവങ്ങളായി ആചാര്യന്മാര്‍ കല്‍പിച്ചിരുന്ന വസ്തുതകളും പ്രപഞ്ച ശാസ്ത്രത്തോട് ബന്ധപ്പെട്ടുള്ളവയാണ്. വിക്ഷേപം എന്നാല്‍ സൃഷ്ടി എന്നര്‍ത്ഥം. സംസ്‌കൃതഭാഷയില്‍ സൃജ് എന്ന ധാതുവില്‍നിന്നാണ് സൃഷ്ടി എന്ന പദമുണ്ടായത്. ആ ധാതുവിന്റെ പൊരുള്‍ നിര്‍മ്മിക്കുകയെന്നതല്ല; പുറത്തേക്ക് തള്ളുകയെന്നാണ്. സൃഷ്ടി പുറത്തേക്കുള്ള തള്ളലാണ്. ഈ തള്ളലിനാണ് വിക്ഷേപം -സവിശേഷമായ ഏറ് -എന്നു പറയുന്നത്. ആംഗലഭാഷയില്‍ പ്രൊജക്ഷന്‍ എന്ന വാക്ക് അതിന്റെ യഥാര്‍ത്ഥ ഭാവം പകര്‍ന്നുതരുന്നുണ്ട്. സൃഷ്ടി യഥാര്‍ത്ഥത്തില്‍ പ്രൊജക്ഷനാണ്.

പരമാണുക്കളുടെ ആപേക്ഷികതയിന്മേല്‍ സംജാതമാകുന്ന ദ്രവ്യത്തിന്റെ രൂപം പ്രൊജക്ഷനാണ്. അഥവാ ഭാവത്തിന്റെ വിക്ഷേപമാണ്. പ്രപഞ്ചത്തില്‍ കാണപ്പെടുന്നതെല്ലാം, നമ്മുടെ കണ്മുന്നില്‍ കാണപ്പെടുന്നതെല്ലാം, വിക്ഷേപങ്ങളാണ്. വിക്ഷേപിതങ്ങളില്‍നിന്ന് വീണ്ടും വിക്ഷേപണങ്ങളുണ്ടാകുന്നു. അപ്രകാരമുള്ള വിക്ഷേപണങ്ങളുടെ മൂലസ്രോതസ്സാണ് കാളിയുടെ കാളല്‍. അതിന്റെ പ്രതീകമായി കാളിയുടെ ഒരു കൈയില്‍ കാളുന്ന അഗ്നിയുള്ളതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

ഒരു വസ്തുവിനെ നോക്കിക്കാണുന്ന വ്യക്തി ആ വസ്തുവിന്റെ രൂപത്തില്‍നിന്നു ദൃശ്യമാകുന്ന ഭാവത്തെയാണ് കാണുന്നത്. അതിന്റെ അടിസ്ഥാനതത്ത്വമായ ഊര്‍ജ്ജത്തെക്കാണുന്നില്ല. കുടത്തെ കാണുന്നയാള്‍ കുടമെന്ന ഭാവത്തെയാണ് കണ്ടു ബോധ്യപ്പെടുന്നത്. അതിന്റെ കാരണമായ മണ്ണിനെയല്ല. പ്രൊജക്ഷന്‍ അഥവാ സൃഷ്ടി അടിസ്ഥാനതത്ത്വത്തെ മറച്ചുവയ്‌ക്കുന്നു. ആവരണം എന്ന കാളിയുടെ മറ്റൊരുശക്തി ഇങ്ങനെയാണ് പ്രകടമാകുന്നത്. യാഥാര്‍ത്ഥ്യത്തെ മറച്ചുവച്ചിട്ട് വിക്ഷേപിതഭാവത്തെ യാഥാര്‍ത്ഥ്യമായി കാട്ടിക്കൊടുത്തിട്ട് ദ്രഷ്ടാവിനെ ഭ്രമിപ്പിക്കുന്നു.

കാളിയുടെ മൂന്നാമതൊരു സ്വഭാവമാണ് പ്രാഗഭാവം -മുമ്പില്ലാതിരുന്ന അവസ്ഥ. ആധുനികശാസ്ത്രജ്ഞര്‍ മഹാവിസ്‌ഫോടനത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥയെക്കുറിച്ച് കൃത്യമായി ബോധവാന്മാരല്ല. അതിന്റെ പ്രാഗ്രൂപത്തെയും സ്വഭാവത്തെയും കുറിച്ച് കൃത്യമായി യാതൊന്നും പറയാനാകാത്ത സ്ഥിതിക്ക് അതിനെ വിവക്ഷിക്കാനായി ഒരു പേരിട്ടു – പൂര്‍വപരികല്‍പിതോര്‍ജ്ജം (പ്രൈമോര്‍ഡ്യല്‍ എനര്‍ജി) എന്ന്. അവാച്യവും അനിര്‍വചനീയവും സങ്കല്‍പാതീതവുമായ ആ അവസ്ഥയാണ് കാളിയുടെ പ്രാഗഭാവം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.