കരുനാഗപ്പള്ളി: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഇടതുമുന്നണികളുടെ നേതൃത്വത്തില്‍ നടത്തിയ മനഷ്യചങ്ങലയില്‍ പല ഇടങ്ങളിലും വിള്ളല്‍ അനുഭവപ്പെട്ടു.
കരുനാഗപ്പള്ളി പുള്ളിമാന്‍ ജങ്ഷന്‍ മുതല്‍ വടക്കോട്ട് അര കിലോമീറ്ററോളം ദൂരം ചങ്ങല പിടിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അതുപോലെ ചങ്ങന്‍കുളങ്ങര ഭാഗങ്ങളിലും ചങ്ങലകള്‍ക്കിടയില്‍ വിടവുകളുണ്ടായി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉള്‍പ്പെടെയുള്ള ഭരണസ്വാധീനം ഉപയോഗിച്ച് വ്യാപകമായ കള്ളപ്രചരണങ്ങാണ് കേന്ദ്രസര്‍ക്കാറിന്റെ പരിഷ്‌കാരങ്ങള്‍ക്കെതിരെ നടത്തിവരുന്നത്. മാത്രവുമല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ ഉള്ളവരെ ചങ്ങലയില്‍ പങ്കെടുത്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണ് പങ്കെടുത്തത്. കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവര്‍ സര്‍ക്കാറുകള്‍ക്ക് എതിരെയുള്ള സമരങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശം ലംഘിച്ചുകൊണ്ട് നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചങ്ങലയില്‍ അണിചേര്‍ന്നത് ചട്ടവിരുദ്ധമാണെന്നും അവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ സഹിതം ബന്ധപ്പെട്ടവരെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് ചിലര്‍. ചവറയിലും പന്മനയിലും ചങ്ങലയില്‍ പങ്കെടുക്കാന്‍ ആരും ഉണ്ടായിരുന്നില്ല.
















