സ്വന്തം ലേഖകന്‍
പെരിന്തല്‍മണ്ണ: ലൗ ജിഹാദ് വിഷയം നീറിപുകയുമ്പോള്‍ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐക്ക് ഇതിലുള്ള പങ്ക് ചര്‍ച്ചയാകുകയാണ്. ലൗ ജിഹാദികളെ സഹായിക്കുന്നവരില്‍ പ്രധാനികളാണ് എസ്എഫ്ഐ പ്രവര്‍ത്തകരെന്ന് ആരോപണമുണ്ട്.
സിപിഎമ്മിന്റെ ബാല സംഘടനയായ ബാലസംഘത്തിന്റെ നാലാമത് സംസ്ഥാനസമ്മേളന വേദിയായി പെരിന്തല്‍മണ്ണ തെരഞ്ഞെടുത്തത് ചിലരുടെ പിടിവാശിയുടെ പുറത്താണ്. സിപിഎമ്മിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്ന സംശയവും ബലപ്പെടുന്നു. മലബാര്‍ മേഖലയിലെ വിദ്യാര്‍ത്ഥികളെ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് കരുതുന്നു. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളെ തഴഞ്ഞ് സമ്മേളനം പെരിന്തല്‍മണ്ണയില്‍ നടത്താനുള്ള തീരുമാനം പ്രാദേശിക സിപിഎം നേതാക്കളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
ഒരിടവേളക്ക് ശേഷം ലൗ ജിഹാദ് കേസുകള്‍ സജീവമാകുമ്പോള്‍ എസ്എഫ്ഐയും സംശയ നിഴലിലാണെന്നത് ഇതിനോട് കൂട്ടി വായിക്കേണ്ടി വരും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കടന്നു ചെല്ലാനുള്ള എളുപ്പ മാര്‍ഗം ഇത്തരം വിദ്യാര്‍ത്ഥി സംഘടനകളാണെന്ന് മനസിലാക്കിയ ജിഹാദികള്‍ അതിനായി തെരഞ്ഞെടുത്തിരിക്കുന്നത് ബാലസംഘത്തിന്റെ അടുത്ത രൂപമായ എസ്എഫ്ഐനെയാണ്. കാരണം, ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫില്‍ അന്യ മതസ്ഥരായ പെണ്‍കുട്ടികള്‍ കുറവാണ്. കെഎസ്യു ആകട്ടെ നിര്‍ജ്ജീവവും. എബിവിപിയില്‍ ഈ കളികള്‍ നടക്കില്ലെന്ന് ജിഹാദികള്‍ക്ക് നന്നായി അറിയാം. പിന്നെയുള്ളത് മതേതരം പ്രസംഗിക്കുന്ന എസ്എഫ്ഐ ആണ്. ഏറ്റവും അധികം അന്യമതസ്ഥരായ പെണ്‍കുട്ടികളുള്ള എസ്എഫ്ഐയുടെ ജില്ലയിലെ വളര്‍ച്ചയും അത്ഭുതപ്പെടുത്തുന്നതാണ്.
അഞ്ച് വര്‍ഷം മുമ്പ് ജില്ലയിലെ കോളജുകള്‍ എംഎസ്എഫിന്റെ കുത്തകയായിരുന്നെങ്കില്‍ ഇന്ന് സ്ഥിതി മാറി. എംഎസ്എഫിന്റെ കോട്ടകളില്‍ പോലും എസ്എഫ്ഐ ചെങ്കൊടി നാട്ടി. അത് മാതൃസംഘടനയായ സിപിഎമ്മിന്റെ പ്രവര്‍ത്തനം കൊണ്ടോ ആസൂത്രണ മികവുകൊണ്ടോ അല്ലെന്ന് പകല്‍ പോലെ വ്യക്തം. അങ്ങനെയെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളിലും മേല്‍കൈ നേടാന്‍ സിപിഎമ്മിന് കഴിഞ്ഞേനെ. മാത്രമല്ല വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ എസ്എഫ്ഐയുടെ കൊടികള്‍ ഏന്തുന്ന ഭൂരിപക്ഷം ആളുകളും പിന്നീട് ലീഗിന്റെയോ എസ്ഡിപിഐയുടേയോ പ്രവര്‍ത്തകരായി മാറുകയാണെന്ന് മുന്‍കാല ചരിത്രം പഠിപ്പിക്കുന്നു. മറ്റൊന്ന് , ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫില്‍ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ശൈലി തികച്ചും യാഥാസ്ഥിക രീതിയിലാണ്. അതേസമയം എസ്എഫ്ഐ തുറന്നിട്ട വാതായനങ്ങള്‍ പോലെയാണ്. ആര്‍ക്കും സൈ്വരമായി വിഹരിക്കാവുന്ന താവളമായി എസ്എഫ്ഐയെ മാറ്റിയെടുക്കുന്നതില്‍ ജിഹാദികള്‍ വിജയിച്ചെന്ന് വേണം കരുതാന്‍.
ജില്ലയിലെ മിക്ക സ്കൂളുകളിലും തെരഞ്ഞെടുപ്പ് നടക്കുന്നത് രാഷ്ട്രീയ അടിസ്ഥാനത്തിലാണ്. അനാവശ്യമായ വീറും വാശിയും കുത്തിവയ്ക്കുന്ന തല്പരകക്ഷികളുടെ ഉന്നം കേവലം വിജയത്തിനപ്പുറം തങ്ങളുടെ വരുതിയിലേക്ക് കുട്ടികളെ എത്തിക്കുകയെന്ന് തന്നെയാണ്. നവമാധ്യമങ്ങളായ ഫെയ്സ് ബുക്കും വാട്സ് ആപ്പും ഇക്കാര്യത്തില്‍ ഏറെ ദുരുപയോഗം ചെയ്യുന്നതായും മാതാപിതാക്കള്‍ പറയുന്നു. ആശയവിനിമയത്തിന് രൂപീകരിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് പെണ്‍കുട്ടികളുടെ നമ്പറെടുത്ത് സ്വകാര്യമായി ‘ചാറ്റിംഗ്’ നടത്തുന്നത് പല വിദ്യാര്‍ത്ഥികള്‍ക്കും ഹരമാണ്. ഇത് തന്നെയാണ് പ്രണയത്തിലേക്കുള്ള ആദ്യപടി.
പെണ്‍കുട്ടി വലയിലായാല്‍ പിന്നെ മതപഠനമാണ്. മതം ഇല്ലാത്ത പാര്‍ട്ടിയില്‍ നടക്കുന്ന വിപ്ലവമാണ് ഈ മതേതര വിവാഹങ്ങള്‍. പക്ഷേ മതേതര വിവാഹമാണെങ്കിലും മതം മാറണമെന്നുള്ളതാണ് കൗതുകം. ലൗ ജിഹാദ് എന്ന അഭിനവ തീവ്രവാദം സാര്വ്വത്രികമാകുമ്പോഴും ഉത്തരവാദിത്തപ്പെട്ടവര്‍ ഇതിനെതിരെ കണ്ണടക്കുകയാണ്. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: