മഞ്ചേരി: കരിക്കാട് ശ്രീസുബ്രഹ്മണ്യ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ സ്കന്ദപുരാണ യജ്ഞവേദിക്ക് വേറിട്ടൊരു അനുഭവമായിരുന്നു കോവൈ ഗോപാലകൃഷ്ണന് അവതരിപ്പിച്ച നൃത്തോത്സവം. ശ്രീകൃഷ്ണനായും ശിവനായും ശിവയായും അദ്ദേഹം അരങ്ങുതകര്‍ത്തു.
കാണികള്ക്കിടയിലൂടെയും അദ്ദേഹത്തിന്റെ ചിലങ്കനാദം ഓടി നടന്നു. ദൂരെ നിന്ന് കണ്ടവര്‍ക്ക് പോലും വിശ്വസിക്കാനാവാത്ത രീതിയിലുള്ള നൃത്തം. നേരിട്ട് കണ്ടിട്ടും മതിയാവാതെ കാണികള്‍ പരിപാടിയുടെ വീഡിയോ സിഡി ആവശ്യപ്പെട്ടു തുടങ്ങി. ഇപ്പോള്‍ ഇത് തയ്യാറാക്കുന്ന തിരക്കിലാണ് സംഘാടകര്‍. തിരുപ്പതി ദേവാസ്ഥാനത്തെ ആസ്ഥാന വിദ്വാന്‍പട്ടം ലഭിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. നിരവധി സിനിമകള്‍ക്കും നൃത്തസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
യജ്ഞം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന വൈദികചടങ്ങുകളായ അഷ്ടദ്രവ്യ മഹാഗണപതിഹോമം, മഹാസുദര്‍ശനഹോമം, നക്ഷത്രഹോമം, അഷ്ടലക്ഷ്മീപൂജ, മഹാഭഗവതിസേവ എന്നിവക്ക് ഈക്കാട്ട് നാരായണന് നമ്പൂതിരി, ചേന്നാസ് ദിനേശന് നമ്പൂതിരി, പന്തല്‍ വൈദികന് ദാമോദന്‍ നമ്പൂതിരി ഇടവലത്ത് പുടയൂര്‍ അനിയന് നമ്പൂതിരി, കാലടി പടിഞ്ഞാറേടത്ത് ശങ്കരനുണ്ണി നമ്പൂതിരി എന്നിവര്‍ നേതൃത്വ നല്കി.
അഡ്വ.ടി.ആര്.രാമനാഥന്, കേശവദാസ് മേനോന്, പത്മജാ തമ്പുരാന്, മന്തിള്മഴൂര് കപാലി നമ്പൂതിരി എന്നിവര്‍ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: