കുന്ദമംഗലം: അക്ഷയശ്രീ സ്വയം സഹായ സംഘം വരട്ടിയാക്ക് ഏരിയ ഡിജിറ്റല്‍ ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് പരിശീലന ക്ലാസ് നടത്തി. സഹകാര്‍ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സഹകാര്‍ ഭാരതി ജില്ലാ സെക്രട്ടറി രമേഷ്ബാബു പള്ളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി അമ്പിളി രവീന്ദ്രന്‍ പരിശീലന ക്ലാസ് എടുത്തു. അക്ഷയശ്രീ കുന്ദമംഗലം റീജ്യനല്‍ ഫെഡറേഷന്‍ പ്രസിഡന്റ് രാജന്‍ കോളേരി അദ്ധ്യക്ഷത വഹിച്ചു. പതഞ്ജലി ഫോറം ഉടമ സത്യന്‍ അമ്പിളി രവീന്ദ്രന് ഉപഹാരം നല്‍കി. പ്രവീണ്‍ പടനിലം, മനോജ് കോളേരി എന്നിവര്‍ സംബന്ധിച്ചു. രാധാകൃഷ്ണന്‍ സ്വാഗതവും മണി നന്ദിയും പറഞ്ഞു.
















