വിജയവാഡ: ആന്ധ്ര നല്‍ഗോണ്ടയിലെ രാമക്ഷേത്രത്തിലെ യാചകന്‍ ഭഗവാന് കാണിക്കയായി സമര്‍പ്പിച്ചത് 1.5 ലക്ഷത്തിന്റെ വെള്ളിക്കിരീടം. മുത്യാലംപഡുവിലെ കോദണ്ഡ രാമാലയം ക്ഷേത്രത്തില്‍ യദിറെഡ്ഡിയാണ്(75) വെള്ളിക്കിരീടം നല്‍കിയത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് കൗമാര പ്രായത്തില്‍ യദി റെഡ്ഡി വിജയവാഡയില്‍ എത്തിയതാണ്. അന്നുമുതല്‍ റിക്ഷ ഡ്രൈവര്‍ ഉള്‍പ്പടെ ഒട്ടനവധി ജോലികളില്‍ ഏര്‍പ്പെട്ടു. അഞ്ചുവര്‍ഷം മുമ്പാണ് രാമക്ഷേത്രത്തില്‍ യാചകനായത്. ഭാര്യയും മക്കളുമൊന്നുമില്ലാത്തതിനാല്‍ യാചനയില്‍ നിന്ന് ലഭിച്ച വരുമാനം ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ദൈവവിശ്വാസിയാണ് താന്‍. അതില്‍ നിന്നുള്ള ശക്തിയാണ് പ്രതിസന്ധികള്‍ ധൈര്യപൂര്‍വ്വം തരണം ചെയ്യാന്‍ പ്രേരണയായത്. അതിനാലാണ് ലഭിച്ചതില്‍ ഒരു വിഹിതം ഭഗവാന് കാണിക്കയായി നല്‍കുന്നത്. യെദിറെഡ്ഡി പറഞ്ഞു.
















