പന്തളം: ബിജെപി മെഴുവേലി പഞ്ചായത്തു സമിതി പ്രസിഡന്റ് ഉള്ളന്നൂര്‍ മംഗലശ്ശേരില്‍ ശിവജിയുടെ വീടിനു നേരെ ബോംബാക്രമണം. തിങ്കളാഴ്ച രാത്രി 1.30ഓടെയാണ് ബൈക്കിലെത്തിയ അക്രമികള്‍ വീടിനു നേരെ ബോംബെറിഞ്ഞത്. ബോംബ് വീട്ടുമുറ്റത്തു വീണു പൊട്ടിയെങ്കിലും ജന്നല്‍ ചില്ലകള്‍ പൊട്ടിയതല്ലാതെ മറ്റപകടങ്ങളൊന്നും സംഭവിച്ചില്ല.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ശിവജിയുടെ ഭാര്യ അനിതാ ശിവജി മെഴുവേലി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. സിപിഎം കോട്ടയായ ഇവിടെ അനിത 144 വോട്ടുകള്‍ നേടിയതും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ഇവിടെ 120 വോട്ടുകളുടെ ഭൂരിപക്ഷം നേടി ജയിച്ചതും സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ നടപടികളില്‍ പ്രതിഷേധിച്ച് ബിജെപിയിലേക്കു മാറിയതും, ബിജെപി ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയതും സിപിഎമ്മിനെ പ്രകോപിപ്പിച്ചു. അന്നു മുതല്‍ ഇവിടെ സിപിഎം ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വരികയായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നലെയുണ്ടായ ബോംബാക്രമണം. ഇത്തരം ആക്രമണങ്ങളിലൂടെ പ്രവര്‍ത്തകരെ ഭയപ്പെടുത്തി സിപിഎം കോട്ടയിലെ ബിജെപിയുടെ വളര്‍ച്ച തടയാമെന്ന കണക്കുകൂട്ടലിലാണ് ഇന്നലെ ബോംബാക്രമണം നടത്തിയത്. പന്തളം പോലീസില്‍ പരാത
ി നല്‍കിയതനുസരിച്ച് പന്തളം സിഐ ആര്. സുരേഷും എസ്ഐ സനൂജും സംഭവസ്ഥലം സന്ദര്‍ശിച്ചു കേസെടുത്തു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി വീട്ടുമുറ്റത്തു ചിതറിക്കിടന്നിരുന്ന ബോംബിന്റെ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനകള്‍ക്കായി കൊണ്ടുപോയി.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഈ മേഖലയില്‍ സിപിഎം ഗുണ്ടകളുടെ ആക്രമണം വ്യാപകമാണ്. രാമന്‍ചിറയില്‍ വീട്ടില്‍ക്കയറി നടത്തിയ ആക്രമണത്തില്‍ ആലുംമൂട്ടില്‍ കുട്ടപ്പനും ഭാര്യയ്ക്കും മകനും പരിക്കേറ്റിരുന്നു. കുട്ടപ്പന്റെ ചെറുമക്കളുടെ പുസ്തകങ്ങളും അക്രമികള്‍ നശിപ്പിച്ചു. കഴിഞ്ഞയാഴ്ച ഡിവൈഎഫ്ഐ ഗുണ്ടാസംഘം ക്രിസ്തുമസ്സ് കരോള്‍ സംഘത്തെയും ആക്രമിച്ചിരുന്നു. പുന്നക്കുന്നില്‍ രണ്ടു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായി. പനങ്ങാട് ഹോട്ടലില്‍ കയറി നടത്തിയ വടിവാള്‍ ആക്രമണത്തില്‍ ഒരു പോലീസുകാരനുള്‍പ്പെടെ മൂന്നു പേര്‍ക്കു പരിക്കേറ്റിരുന്നു. പനങ്ങാട് ഇടവട്ടം കോളനിയില്‍ മധുവിന്റെ വീട്ടില്‍ അക്രമം നടത്തിയ ഡിവൈഎഫ്ഐക്കാര്‍ മധുവിന്റെ ബൈക്കിന്റെ താക്കോലൂരിയെടുത്തുകൊണ്ടു പോയി. സിപിഎംഅക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പന്തളം പോലീസ് സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: