തിരുവനന്തപുരം: സിനിമയിലെയും ടെലിവിഷനിലെയും ഹാസ്യത്തിനുള്ള അവാര്‍ഡുകള്‍ ഉള്‍പ്പെടുത്തി രണ്ടാമത് ‘ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്സ് 2016’ അങ്കമാലിയിലെ അഡലക്സ് കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ചു. അവാര്‍ഡ് ജേതാക്കള്‍ക്ക് പുറമെ മമ്മൂട്ടി, ജയറാം, ടിനി ടോം, ഷൈന്‍ ടോം ചാക്കോ, ദിനേശ് നായര്‍, സന്തോഷ്, റിസബാബ, കലാശാല ബാബു, ലിഷോയ്, മാളവിക, ലിയോണ, ശിവദ, അനു സിത്താര, സംവിധായകരായ ലാല്‍ ജോസ്, ജോണി ആന്റണി എന്നിവര്‍ അവാര്‍ഡ് നിശയ്ക്ക് മിഴിവേകി.
ദിലീപ്(മികച്ച നടന്), മംമ്ത മോഹന്‍ദാസ് (നടി), ജയസൂര്യ(ജനപ്രിയ നടന്), എബ്രിഡ് ഷൈന്‍( സംവിധായകന്), സിദ്ദിഖ് (ബഹുമുഖ പ്രതിഭ), മുകേഷ്(എന്നത്തെയും പ്രിയ നടന്) അജു വര്‍ഗീസ് (കോമഡി ഐക്കണ്‍), കോട്ടയം പ്രദീപ് (സഹനടന്‍), സാജു നവോദയ(ഭാവിയുടെ വിഗ്ദാനം), അരിസ്റ്റോ സുരേഷ് (മികച്ച ഗാനം), വിനീത് ശ്രീനിവാസന് (ആള് റൗണ്ടര്‍ ഓഫ് ദി ഇയര്‍), ശ്യാം പുഷ്ക്കര്‍ (തിരക്കഥ), കലാഭവന്‍ ഷാജോണ്‍(എന്റര്‍ടൈനര്‍ ഓഫ് ദി ഇയര്‍), അക്ഷര കിഷോര്‍ (ബാലതാരം), സുരാജ് വെഞ്ഞാറമൂട്(ബഹുമുഖ പ്രതിഭ), അനൂപ് ചന്ദ്രന് (നടന്-ടിവി), ബീന ആന്റണി(നടി-ടിവി), സജി വെണ്‍കുളം(സ്പെഷ്യല്‍ ജൂറി-ടിവി), ധര്മ്മജന് (വെല്സറ്റൈല് പെര്‍ഫോമര്‍-ടിവി), റിമി ടോമി(ടോപ്പ് ടിവി എന്റര്‍ടൈനര്‍), കിഷോര്‍ (ആങ്കര്‍),
രാജീവ്(സംവിധായകന്- 5 സ്റ്റാര്‍ തട്ടുകട) തുടങ്ങിയവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ചലച്ചിത്രരംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള ഏഷ്യനെറ്റ് ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് ലാല്‍ ഏഷ്യനെറ്റ് എംഡി കെ. മാധവനില്‍നിന്ന് ഏറ്റുവാങ്ങി. മികച്ച ചിത്രമായി ‘ടൂ കണ്‍ട്രീസും’ ജനപ്രിയ ചിത്രമായി ”പ്രേതവും” തെരഞ്ഞെടുത്തു. ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, ധര്മ്മജന്, നോബി, പാഷാണം ഷാജി, മാമുക്കോയ, കലാഭവന്‍ പ്രജോദ്, വിവേക് ഗോപന്, ബീന ആന്റണി, സോനു തുടങ്ങിയവരും കോമഡി സ്റ്റാഴ്സും ചേര്‍ന്ന് ഒരുക്കിയ ഹാസ്യവിരുന്നും സോനു, രചന, മേഘ്ന, ബോളിവുഡ് ഡാന്‍സേഴ്സ് തുടങ്ങിയവരുടെ നൃത്തവിരുന്നും ദൃശ്യവിസ്മയം തീര്‍ത്തു. അവാര്‍ഡ് നിശ ജനുവരി 7,8 തീയതികളില്‍ രാത്രി 7ന് ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: