ന്യൂദല്‍ഹി: സമാജ് വാദി പാര്‍ട്ടിയില്‍ അഖിലേഷ് യാദവും അമ്മാവന്‍ ശിവപാല്‍ യാദവും തമ്മിലുള്ള ഭിന്നത അതിരൂക്ഷമായി തുടരുന്നു.
ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച അഖിലേഷിന്റെ നടപടിക്കെതിരെ പാര്‍ട്ടിയില്‍ ശിവപാലും കൂട്ടരും കലാപക്കൊടി ഉയര്‍ത്തി. 403 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് അഖിലേഷ് യാദവ് ഏകപക്ഷീയമായി പ്രഖ്യാപിച്ചത്.
അഖിലേഷിന്റെ നടപടിയില്‍ പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനും അതൃപ്തിയുണ്ട്. അമര്‍സിങ്, ശിവപാല്‍യാദവ് തുടങ്ങിയ നേതാക്കള്‍ പട്ടികയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സഖ്യ ചര്‍ച്ച തുടരുന്നതിനിടെയാണ് അഖിലേഷ് സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കിയത്.
സംസ്ഥാനത്തെ പാര്‍ട്ടി സാധ്യതകളെ ഇത് ഇല്ലാതാക്കുമെന്നാണ് ശിവപാല്‍ യാദവ് വിഭാഗത്തിന്റെ നിലപാട്.
















