കൊച്ചി: കേരള മീഡിയാ അക്കാദമിയുടെ 2015ലെ മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളിലെ ആറ് അവാര്‍ഡുകളാണ് അക്കാദമി ചെയര്മാന് ആര്.എസ്. ബാബു പ്രഖ്യാപിച്ചത്.
മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന് നമ്പ്യാര്‍ അവാര്‍ഡിന് പി.ഐ. നൗഷാദ് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍, മാധ്യമം) അര്‍ഹനായി. മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂക്കന്നൂര്‍ നാരായണന് പുരസ്കാരത്തിന് ആശ എസ്. പണിക്കര്‍ (കേരള ഭൂഷണം ലേഖിക, പത്തനംതിട്ട), മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന് അവാര്‍ഡിന് ഒ. രാധിക (സബ് എഡിറ്റര്‍ മാതൃഭൂമി, തൃശൂര്‍), മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന് അവാര്‍ഡിന് നിലീന അത്തോളി (സബ് എഡിറ്റര്‍ മാതൃഭൂമി, കോഴിക്കോട്) എന്നിവര്‍ അര്‍ഹരായി.
ഡെക്കാന്‍ ക്രോണിക്കിള്‍ കൊച്ചി യൂണിറ്റ് ഫോട്ടോഗ്രാഫര്‍ അനൂപ് കെ. വേണു മികച്ച ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള പുരസ്കാരത്തിന് അര്‍ഹനായി. മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള മീഡിയാ അക്കാദമി പുരസ്കാരത്തിന് എസ്. മഹേഷ്കുമാര്‍ (സ്പെഷ്യല്‍ കറസ്പോണ്ടന്റ,് മനോരമ ന്യൂസ്, മലപ്പുറം) അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വിദഗ്ധരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: