കാവുമന്ദം : ഡിടിപിസിയുടെ വയനാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കര്‍ളാട് തടാകത്തോടുള്ള റോഡിന്റെ ഇരുവശത്തുമുള്ള കാടുകള്‍ വെട്ടിനീക്കണമെന്ന് ബിജെപി തരിയോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജനപ്രതിനിധികളുടെ സന്ദര്‍ശനവും ഗ്രീന്‍കാര്‍പ്പെറ്റ് പദ്ധതിയോടനുബന്ധിച്ചും റോഡിന്റെ തുടക്കമുള്ള ഭാഗത്തെ കാട് മാത്രം വെട്ടി പ്രഹസനമാക്കിയിരിക്കുകയാണ് അധികൃതര്‍.
ദിവസേന അനവധി ടൂറിസ്റ്റ് വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണിത്. കുട്ടികളടക്കം പ്രദേശവാസികളായ നിരവധി കാല്‍നടയാത്രക്കാര്‍ക്ക് ആശ്രയവും ഈ പാത തന്നെ. ജനുവരി 15നുള്ളില്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാത്തപക്ഷം ബിജെപി ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.
സെക്രട്ടറി എം.സി.ചന്ദ്രന്, ജയന്ദ്കുമാര്, ദേവദാസ്, മിഥുന് പ്രകാശ്, കെ.എന്‍.പൊന്നു, കെ.പി.ശിവദാസ്, മുരുകന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: