ജെയ്‌പൂര്‍: രാജസ്ഥാനിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ പൊലിസ് ഉദ്യോഗസ്ഥന്‍ ആഷിഷ് പ്രഭാകര്‍ കാറിനുള്ളില്‍ യുവതിയെ വെടിവച്ചു കൊന്ന ശേഷം സ്വയം വെടിവെച്ച് മരിച്ചു.
നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വച്ചായിരുന്നു സംഭവം.പോലീസ് ഓഫീസറുടെ റിവോള്‍വര്‍ ഉപയോഗിച്ചാണ് അദ്ദേഹം യുവതിയെ കൊലപ്പെടുത്തിയത്.തുടര്‍ന്ന് അദ്ദേഹവും സ്വയം നിറയൊഴിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
പ്രഭാകര്‍ കുറച്ച് ദിവസമായി മാനസികമായി പ്രശ്‌നത്തിലായിരുന്നു വെന്ന് പറയപ്പെടുന്നു.പ്രഭാകര്‍ തന്റെ ഭാര്യയോട് ക്ഷമാപണം ചോദിച്ച് എഴുതിയ കത്തും കണ്ടെത്തിയിട്ടുണ്ട്. യുവതി തന്നെ നിരന്തരം ബ്‌ളാക്ക് മെയില്‍ ചെയ്തിരുന്നതായും പ്രഭാകര്‍ കത്തില്‍ പറയുന്നു.
















