ന്യൂദല്‍ഹി: ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച നജീബ് ജങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
അതിനിടെ ഇന്ന് രാവിലെ ജങ്ങും മുഖ്യമന്ത്രി കേജ്‌രിവാളും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇരുവരും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു.
കേജ്‌രിവാളും ജങ്ങും തമ്മില്‍ നല്ല ബന്ധമല്ല ഉണ്ടായിരുന്നത്.താന്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവക്കുന്നതെന്ന് ജങ്ങ് വ്യക്തമാക്കിയിരുന്നു.
















