ചെന്നൈ: മധുര ഗ്രാനൈറ്റ് കുംഭകോണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ 44 കോടിയുടെ സ്വത്ത് കണ്ടുകെട്ടി.
മധുരയിലെ ഐശ്വര്യാ റോക്ക് എക്‌സ്‌പോര്‍ട്ട്‌സിന്റെ സ്വത്താണ് പിടിച്ചെടുത്തത്. ഇതേകേസില്‍ ദിവസങ്ങള്‍ക്കു മുന്‍പ് എന്‍ഫോഴ്‌സ്‌മെന്റ് 528 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.ഇവയുമായി ബന്ധപ്പെട്ട് ഉടമകളായ രണ്ടു പേര്‍ക്ക് എതിരെ അവിഹിത പണയിടപാട് കേസ് എടുത്തു.
ശങ്കരനാരായണന്‍, പിഎംകെ ശെല്‍വം എന്നിവര്‍ക്ക് എതിരെയാണ് കേസ്. പാട്ടത്തിനെടുക്കാത്ത ഭൂമിയില്‍ നിന്ന് പല നിറങ്ങളിലുള്ള കരിങ്കല്ല് ഖനനം ചെയ്ത് അവിഹിതമായി കോടികളുണ്ടാക്കിയെന്നാണ് കേസ്. അതിരുകല്ല് പറിച്ചുനീക്കി സര്‍ക്കാര്‍ പുറമ്പോക്കുകളില്‍ നിന്നും ഇവര്‍ ഖനനം നടത്തി.
ഒരു സുരക്ഷയും മുന്‍കരുതലും എടുക്കാതെയാണ് ഇങ്ങനെ ചെയ്തത്. അതുവഴി ജനജീവിതവും ആപത്തിലാക്കി.
















