ന്യൂദല്‍ഹി: മലയാളത്തിലുള്ള വിവിധ പ്രസിദ്ധീകരണങ്ങളുടെ ആകെ സര്‍ക്കുലേഷന്‍ 1,55,57,673. രജിസ്ട്രാര്‍ ഓഫ് ന്യൂസ്‌പേപ്പര്‍ ഫോര്‍ ഇന്ത്യയുടെ പ്രസ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
2015-16ല്‍ രാജ്യത്ത് 5,423 പുതിയ പ്രസിദ്ധീകരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016 മാര്‍ച്ച് അവസാനത്തെ കണക്ക് പ്രകാരം രാജ്യത്ത് പ്രസിദ്ധീകരിക്കുന്ന രജിസ്റ്റര്‍ ചെയ്ത പ്രസിദ്ധീകരണങ്ങളുടെ എണ്ണം 1,10,851 ആണ്.
വിവിധ പ്രസിദ്ധീകരണങ്ങളുടെ 31.44 കോടി കോപ്പികളാണ് ഹിന്ദി ഭാഷയില്‍ പുറത്തിറങ്ങുന്നത്.
6.54 കോടി കോപ്പികള്‍ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളും 5.17 കോടി കോപ്പികള്‍ ഉറുദു പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുന്നുണ്ട്.
















