ന്യൂദല്‍ഹി: രാജീവ്ഗാന്ധി ആവാസ് യോജന പ്രകാരം പത്തുവര്‍ഷം കൊണ്ട് യുപിഎ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ ഭവനങ്ങളെക്കാള്‍ വീടുകള്‍ രണ്ടര വര്‍ഷം കൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ നിര്‍മ്മിച്ചു. രാജീവ്ആവാസ് യോജന പ്രകരാരം 2004-2014 കാലയളവില്‍ 12,91,486 വീടുകള്‍ രാജ്യത്ത് നിര്‍മ്മിച്ചപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇതുവരെ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ എണ്ണം 13,46,984 ആണ്.
എന്‍ഡിഎ സര്‍ക്കാരിന്റെ നഗര ഭവന പദ്ധതികളോട് ഏറ്റവുമധികം മുഖംതിരിഞ്ഞു നിന്ന സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാരാണ്. നഗരവികസന മന്ത്രി വെങ്കയ്യ നായിഡു 14 കത്തുകളാണ് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് അഖിലേഷിന് അയച്ചത്.
എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷവും യാതൊന്നും ചെയ്യാതിരുന്ന അഖിലേഷ് അവസാന നാളുകളിലാണ് ഭവന പദ്ധതികളിലേക്ക് തിരിയുന്നത്. യുപി ആവശ്യപ്പെട്ട അത്രയും വീടുകളുടെ നിര്‍മ്മാണാനുമതിയും തുകയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
















