മുംബൈ: യുറേനിയം കടത്തിയ കേസില്‍ രണ്ട് പേര്‍ മുംബൈയില്‍ പിടിയിലായി. ഈ മാസമാണ് 8.86 കിലോയോളം യുറേനിയം കടത്തിയതിന് ഇവരെ താനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടു വന്നതാണ് പിടിച്ചെടുത്ത യുറേനിയം എന്നാണ് ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
കിലോയ്‌ക്ക് മൂന്നു കോടി രൂപയ്‌ക്ക് വില്‍ക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. പിടിച്ചെടുത്ത യുറേനിയത്തിന് വിപണിയില്‍ 24 കോടി രൂപയോളം വിലമതിക്കും. പിടിച്ചെടുത്ത യുറേനിയം വിമാന നിര്‍മ്മിതികളുടെ ആവശ്യങ്ങള്‍ക്കും റേഡിയേഷന്‍ തെറാപ്പിക്കായിട്ടും മറ്റുമായി വില്‍ക്കുകയായിരുന്നു ഉദ്ദേശ്യം.
















