പനാജി: മദ്യരാജാവ് വിജയ് മല്ല്യയുടെ ഗോവയിലെ കിങ്ങ്ഫിഷര്‍ വില്ല ഇക്കുറിയും ലേലത്തില്‍ പോയില്ല. ഇതു രണ്ടാമത്തെ തവണയാണ് മന്ദിരം ലേലത്തിന് വയ്‌ക്കുന്നത്.
9000 കോടി രൂപയുടെ ബാങ്ക് കുടിശിക വസൂലാക്കാനാണ് ലേലത്തില്‍ വച്ചത്. വില 81 കോടി രൂപയിലേക്ക് കുറച്ചിട്ടും ലേലം പിടിക്കാന്‍ ആളില്ലായിരുന്നു.
















