കുന്നംകുളം: കയ്യില്‍ പണമില്ലാത്തതു കൊണ്ട് ആത്മഹത്യ ചെയ്തയാളെ രാഷ്ട്രീയ ആയുധമാക്കാന്‍ മുന്‍ എം .എല്‍ .എ യുടെ ശ്രമം സോഷ്യല്‍ മീഡിയയില്‍ നാട്ടുകാരുടെ ശകാരമേറ്റ് മുന്‍ എം.എല്‍ .എ കഴിഞ്ഞ ദിവസം അക്കിക്കാവ് കമ്പിപ്പാലത്തെ സലിം എന്ന മുഹമ്മദ് റാഫി വീടിനു പിന്നിലെ പുളിമരത്തില്‍ കെട്ടി തൂങ്ങി മരിച്ചിരുന്നു മകളുടെ കല്യാണത്തിനുള്ള പണം കണ്ടെത്താന്‍ സാധിക്കാത്തതിലും വീട്ടില്‍ നിലനിന്നിരുന്ന അസ്വരാസ്യങ്ങളിലും മനം നൊന്താണ് മുഹമ്മദ് റാഫി ആത്മഹത്യ ചെയ്തതെന്നാണ് കരുതപ്പെടുന്നത്.
ഇതിനിടയില്‍ അവസരം മുതലെടുത്ത് കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം കൊണ്ട് ബാങ്കില്‍ ഉള്ള പണം എടുക്കാന്‍ സാധിക്കാത്തതിനാല്‍ ആണ് റാഫി ആത്മഹത്യ ചെയ്തത് എന്ന് സോഷ്യല്‍ മീഡിയയില്‍ മുന്‍ കുന്നംകുളം എം .എല്‍ .എ ആയിരുന്ന ബാബു എം പാലിശ്ശേരി പോസ്റ്റ് ചെയ്തു ഇതിനെതിരെ നാട്ടുകാര്‍ സോഷ്യല്‍ മീഡിയ വഴി തന്നെ മറുപടി കൊടുത്തു .മരണംകൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പ് ദയവ് ചെയ്ത് അവസാനിപ്പിക്കുക ഈ പഞ്ചായത്ത് സി.പി.എം ആണ് ഭരിക്കുന്നത്.
ഇവിടുത്തെ എം ,എല്‍ ,എ യും മന്ത്രിയും സി.പി.എം , സംസ്ഥാനം ഭരിക്കുന്നതും സി.പി.എം ഒരാളുടെ ദയനീയത മനസ്സിലാക്കാന്‍ ആ ഗ്രാമത്തില്‍ തന്നെയുള്ള നിങ്ങള്‍ക്ക് സാധിക്കാതെ പോയതില്‍ നിങ്ങളാണ് ഉത്തരം പറയേണ്ടത് പിന്നെന്തുകൊണ്ടാണ് സാര്‍ നിങ്ങള്‍ ഈ മനുഷ്യന്റെ നിസ്സഹായത കാണാതെ പോയത് വേട്ടക്കാരനാവാതെ ഇരിക്കുക സഹായിക്കാന്‍ നമ്മളും ഉണ്ടാവും കൂടെ നന്മ വറ്റാത്ത നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: