കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയുടെ ചെയര്‍പേഴ്സണായി ഉമൈബ മൊയ്തീന്‍കുട്ടിയും, വൈസ് ചെയര്‍മാനായി പി പി ആലിയും അധികാരമേറ്റു. നഗരസഭ കൗണ്‍സില്‍ ഹാളിന് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്വതന്ത്ര അജി ബഷീറിനെ പരാജയപ്പെടുത്തിയാണ് ഉമൈബ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. ഉമൈബക്ക് പതിനാറും അജി ബഷീറിന് പന്ത്രണ്ടും വോട്ടുകള്‍ ലഭിച്ചു. മുന്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസാണ് ഉമൈബ മൊയ്തീന് കുട്ടിയുടെ പേര് നിര്‍ദ്ദേശിച്ചത്. അഡ്വ. ടി.ജെ. ഐസക് പിന്താങ്ങി. വൈസ് ചെയര്‍മാനായി കോണ്‍ഗ്രസിലെ പി പി ആലി തെരഞ്ഞെടുക്കപ്പെട്ടു. സി പി എമ്മിലെ ഹാരിസിനെ പരാജയപ്പെടുത്തിയാണ് പി പി ആലി തിരഞ്ഞെടുക്കപ്പെട്ടത്. എ പി ഹമീദാണ് പേര് നിര്‍ദേശിച്ചത്. ഡി രാജന് പിന്തുണക്കുകയും ചെയ്തു. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ വത്സരാജ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: