Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാമിലെ വിജിലന്‍സ് പരിശോധന: ഇടത്-വലത് ഭരണക്കാലത്തെ 100 കോടിയിലധികം രൂപയുടെ അഴിമതി കണ്ടെത്തിയതായി സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 07:34 pm IST
inKannur

കണ്ണൂര്‍: ആറളം ഫാമില്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടയില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതി. അഴിമതി സംബന്ധിച്ച കണക്കുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തിട്ടപ്പെടുത്തി വരുന്നതേയുളളുവെങ്കിലും 100 കോടി രൂപയിലധികം രൂപയുടെ അഴിമതി ആറളംഫാമില്‍ മാത്രം നടന്നതായി കണ്ടെത്തി എന്ന സൂചനകളാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. പരിശോധനയില്‍ കണ്ടെത്തിയ രേഖകളുടെയും മറ്റും അടിസ്ഥാനത്തില്‍ വ്യക്തമായ കണക്കുകള്‍ തിട്ടപ്പെടുത്തുന്നതോടെ ഞെട്ടിപ്പിക്കുന്ന അഴിമതിക്കഥകളാണ് ആറളഫാമില്‍ നിന്നും പുറത്തുവരാനിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. കാലങ്ങളായി സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്-വലത് സര്‍ക്കാരുകളുടെ കാലത്ത് ആദിവാസികള്‍ക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതികളുടെ പേരിലും ഫാമുമായി ബന്ധപ്പെട്ട കാര്‍ഷിക വിഭവങ്ങളുടെ വിറ്റ് വരവിലും മറ്റുമുളള വരുമാനത്തിലുള്‍പ്പെടെ വന്‍ അഴിമതി ഫാമില്‍ നടന്നുവരുന്നതായി വിജിലന്‍സ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ആദിവാസികള്‍ക്കായുളള വീടുകളുടെ നിര്‍മ്മാണം, ജലനിധി, ശുചിമുറികളുടെ നിര്‍മ്മാണം എന്നിവയിലാണ് വന്‍ അഴിമതി വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള യുഡിഎഫ് സര്‍ക്കാരിന്റെയും കാലത്താണ് ആറളംഫാമില്‍ ഏറ്റവും വലിയ അഴിമതികള്‍ നടന്നതെന്നതിലേക്കാണ് അഴിമതിയുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്.

ചൊവ്വാഴ്ചയാണ് ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലും ഫാം ഓഫീസിലും വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശനം നടത്തി തെളിവെടുപ്പ് നടത്തിയത്.

ഫാമിലും ഫാം ആദിവാസി പുനരധിവാസമേഖലയിലും നടത്തിയ വിവിധ പ്രവര്‍ത്തികളില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയും സാമ്പത്തിക ക്രമക്കേടും നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് ഡയരക്ടരുടെ സന്ദര്‍ശനവും തെളിവെടുപ്പും. കോടിക്കണക്കിനു രൂപയുടെ അഴിമതിയും സാമ്പത്തിക ക്രമക്കേടും നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ശരിവെയ്‌ക്കുന്നതരത്തിലുളള തെളിവുകള്‍ മിന്നല്‍ പരിശോധനയില്‍ വിജിലന്‍സിന് ലഭിച്ചു കഴിഞ്ഞതായും അറിയുന്നു.

ഫാമിലെ ആദിവാസി പുനരധിവാസ മേഖലയില്‍ ചെലവഴിക്കപ്പെട്ട കോടിക്കണക്കിനു രൂപയുടെ പണം വന്‍തോതില്‍ അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കാനായി നിര്‍മ്മിതികേന്ദ്രം നിര്‍മ്മിച്ച കെട്ടിടനിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നതായി വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്. കെട്ടിടങ്ങള്‍ മുഴുവന്‍ ഉപയോഗ ശൂന്യമാകാന്‍ കാരണം നിര്‍മ്മാണത്തിലെ അപാകതയാണ് കാരണമെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

സമ്പൂര്‍ണ്ണ ശുചിമുറിപദ്ധതിപ്രകാരം നിര്‍മ്മിച്ച ശുചിമുറികള്‍ പൂര്‍ണ്ണമായും ഉപയോഗശൂന്യമായി കിടക്കുകയാണ്. വന്‍ സാമ്പത്തിക ക്രമക്കേടുകളാണ് ശുചിമുറി നിര്‍മ്മാണത്തില്‍ നടന്നിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വീടുകള്‍ക്ക് പുകയില്ലാത്ത അടുപ്പുകള്‍ നിര്‍മ്മിച്ചതിലും ജലനിധി പദ്ധതിക്കായി കോടികള്‍ ചെലവാക്കിയിട്ടും കുടിവെള്ളം എത്തിക്കുന്നതിലുണ്ടായ വീഴ്ചയും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ആറളഫാം മേഖലയിലെ പദ്ധതികളിലെ ഫണ്ട് വിനിയോഗത്തിന്റെ മുഴുവന്‍ റിപ്പോര്‍ട്ടുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

3500ലധികം ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഫാമിലെ വിവിധ വിളകളുമായി ബന്ധപ്പെട്ട വരുമാന ചോര്‍ച്ചയും അന്വേഷണ വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ കശുമാവ് കൃഷിയിലൂടെ ഉണ്ടായ വരുമാനത്തെക്കുറിച്ചും 250 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന റബ്ബര്‍ കൃഷിയിലെ വരുമാനത്തെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ പത്തു വര്‍ഷത്തെ വരുമാനത്തിന്റെയും ചെലവുകളുടെയും റിപ്പോര്‍ട്ട് പരിശോധനയ്‌ക്കെത്തിയ വിജിലന്‍സ് സംഘം ആവശ്യപ്പെട്ടിരുന്നു.

കാലങ്ങളായി സംസ്ഥാനഭരണം കയ്യാളുന്ന ഇടത്-വലത് മുന്നണികള്‍ ആദിവാസികള്‍ക്കു വേണ്ടി ഒരു ഭാഗത്ത് കണ്ണീരൊഴുക്കുകയും മറുഭാഗത്ത് ആദിവാസികളെ ചൂഷണം ചെയ്ത് ആദിവാസി ക്ഷേമ ഫണ്ടുകളില്‍ വന്‍ അഴിമതി നടത്തിവരികയുമായിരുന്നുവെന്ന് ഫാമിലെ അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.