കല്‍പ്പറ്റ : മേപ്പാടി പൂത്തക്കൊല്ലി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ശമ്പളത്തിന് മാനേജ്മെന്റ് നിരോധിച്ച 1000, 500 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം ( ബിഎംഎസ്) ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.മുരളീധരന് ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പളം തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളതില്‍ വിതരണം ചെയ്തത് പൂര്‍ണ്ണ നിരോധിച്ച 500, 1000 രൂപാ നോട്ടുകളാണ്. എന്നാല്‍ കഴിഞ്ഞദിവസം മാനേജ്മെന്റ് ഓരോ തൊഴിലാളിക്കും 5000 രൂപ വീതമാണ് നിരോധിക്കപ്പെട്ട നോട്ടുകള്‍ നല്‍കിയത്. തൊഴിലാളികളില്‍ പലരും ഇത് വാങ്ങാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ചി ട്രേഡ് യൂണിയന് നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം പിന്നീട് പണം കൈപ്പറ്റുകയായിരുന്നു.
തൊഴിലാളികളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുകയാണ് മാനേജ്മെന്റ് ചെയ്യുന്നത്. വിവരം ജില്ലാ കളക്ടറുടെയും പോലീസ് അധികാരികളുടെയും ശ്രദ്ധയില്‍പെടുത്തിയെങ്കിലും തക്കസമയത്ത് നടപടി സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ട്.
മേപ്പാടി വിജയാ ബാങ്ക് അധികൃതരെ ഉള്‍പ്പെടെയുള്ളവരെ വിവരം ധരിപ്പിച്ചെങ്കിലും കള്ളപ്പണം ബാങ്കിലൂടെ മാറ്റിനല്കുകയാണ് അവര്‍ ചെയ്തത്. ഇതുള്‍പ്പെടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പി.കെ.മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: