മലപ്പുറം: കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്ക് പ്രവര്‍ത്തിക്കുന്ന് സംസ്ഥാനത്തെ 10 ശതമാനം കള്ളപ്പണക്കാര്‍ക്ക് വേണ്ടി മാത്രമാണെന്നും ബാക്കി 90 ശതമാനം വരുന്ന സാധാരണക്കാരുടെ ആവശ്യങ്ങള്‍ അദ്ദേഹം നിസാരവല്‍ക്കരിക്കുകയാണെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. മലപ്പുറത്ത് നടന്ന ജില്ലാതല ഡിജിറ്റല്‍ ബാങ്കിംങ് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കള്ളപ്പണം പിടിച്ചെടുക്കുമെന്നും അതുകൊണ്ട് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നതും എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. കള്ളപ്പണത്തിനും അഴിമതിക്കും ഭീകരതക്കും എതിരെയുള്ള പോരാട്ടത്തിനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. കള്ളപ്പണം തടയാന്‍ ഒരു സമിതിയെ ആവിഷ്ക്കരിക്കാന്‍ പോലും യുപിഎ സര്‍ക്കാരിന് കഴിഞ്ഞില്ല. എന്നാല്‍ ബിജെപി വളരെ ആസൂത്രിതമായി അത് നടപ്പിലാക്കി കഴിഞ്ഞു. 2015ല്‍ നിയമ നിര്‍മ്മാണം നടത്തി. 2016ന്റെ തുടക്കം മുതല്‍ കള്ളപ്പണം വെളിപ്പെടുത്താന്‍ നിരവധി അവസരങ്ങള്‍ നല്കി. എന്നിട്ടും അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നോട്ട് പിന്‍വലിച്ച് ചരിത്രപരമായ പോരാട്ടത്തിന് തുടക്കം കുറിച്ചത്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ മുഴുവന്‍ ജനങ്ങളിലേക്കും എത്തിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. എല്ലാ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും ശില്പശാലകള് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്.രശ്മില്‍നാഥ് എന്നിവര്‍ സംസാരിച്ചു.
വൈകിട്ട് നാല് വരെ മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാലയില് ബാങ്കിംങ് രംഗത്തെ പ്രമുഖര്‍ ക്ലാസുകളെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: