കറുകച്ചാല്‍: കറുകച്ചാല്‍-മണിമല റോഡില്‍ നെടുമണ്ണിക്ക സമീപം മണമേല്‍പടിയിലെ വഴവുകളില്‍ ഡീസല്‍ വീഴുന്നതും അപകടം ഉണ്ടാകുന്നതും പതിവാകുന്നു.
രണ്ടാഴ്‌ച്ചക്കുള്ളില്‍ അഞ്ചാംതവണയാണ് ഇവിടെ ഡീസല്‍ തെന്നിവിണ് ഇരുചക്രയാത്രികര്‍ അപകടത്തില്‍പെടുന്നത്. ഈ ഭാഗത്ത് ഡിസലില്‍ തെന്നിവീണ് 15-ഓളം പേര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ലിറ്റര്‍ കണക്കിന് ഡീസലാണ് ഈ ഭാഗത്ത് റോഡില്‍ വീണത്. ബൈക്ക് യാത്രികര്‍ തെന്നിവീണതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയും റോഡ് കഴുകി വൃത്തിയാക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്‌ച്ചയിലും സമാന സംഭമാണ് ഉണ്ടായത്. നാല്് ബൈക്ക് യാത്രികര്‍ വീണതോടെ ഫയര്‍ഫോഴ്‌സ് എത്തി റോഡ് കഴുകിയിരുന്നു. നെടുംകുന്നം,പത്തനാട്,ഇടയിരിയ്‌ക്കപ്പുഴ,മണിമല തുടങ്ങിയ ഭാഗങ്ങളില്‍ നിരവധി ക്രഷര്‍ യൂണിറ്റുകളും പാറമടകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക ആവശ്യമായ ഡീസല്‍ ജാറുകളില്‍ നിറച്ച് മതിയായ സുരക്ഷിതത്ത്വമില്ലാതെ ലോറികള്‍ കൊണ്ടുപോകുന്നതിനിടയില്‍ റോഡില്‍ വീഴുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
ബസ്സുകളടക്കമുള്ള വലിയ വാഹനങ്ങള്‍ വളവ് വീശിയെടുക്കുന്നതിനിടയില്‍ ടാങ്കില്‍ നിന്നും ഡീസല്‍വീഴുന്നതും പതിവാണ്.
















