കൊച്ചി: മികച്ച വിദ്യാഭ്യാസവിചക്ഷണന്‍ കൊച്ചി സര്‍വ്വകലാശാല നല്‍കിവരുന്ന പ്രൊഫ. എം.വി. പൈലി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമുള്‍പ്പെടുന്നതാണ് പുരസ്കാരം. വൈസ് ചാന്‍സലര്‍മാര്‍, സീനിയര്‍ പ്രൊഫസര്‍മാര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വ്യക്തികളെ നാമനിര്‍ദേശം ചെയ്യാം.
സ്വയമേയുള്ള നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കില്ല. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട മേല്‍വിലാസം: പ്രൊഫ.കെ.ജി. നായര്‍, ഡയറക്ടര്‍, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി, കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി, കൊച്ചി-682 022. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 17. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484 2575039.
പ്രതികരിക്കാൻ ഇവിടെ എഴുതുക: