ചെറുപുഴ: കാര്‍ഷിക വിളകള്‍ക്ക് വിലത്തകര്‍ച്ച മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷനല്‍കി കശുമാവുകള്‍ പൂത്തുതുടങ്ങി. കഴിഞ്ഞ സീസണ്‍ ആരംഭത്തില്‍ 80 രൂപവരെ കശുവണ്ടിക്ക് കിലോവിന് ലഭിച്ചിരുന്നു. ഇത് ഇത്തവണ വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ സീസണ്‍ അവസാനഘട്ടത്തില്‍ 40 രൂപയായി വില കുറയുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് 60 ശതമാനവും കശുവണ്ടി ഉല്‍പാദിപ്പിക്കുന്നത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കശുമാവ് കൃഷി 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. രോഗബാധയും മറ്റുമാണ് കൃഷി കുറയാന്‍ ഇടയാക്കിയത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കൃഷിയെ സംരക്ഷിക്കാന്‍ ഒരു നടപടിയും സ്വീികരിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കശുവണ്ടിക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന വര്‍ഷങ്ങളായ കര്‍ഷകരുടെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.
















