മുളകുന്നത്തകാവ് : റോഡ് പണിക്ക് മണ്ണുമായെത്തിയ ടേറസ് ലോറി പാലത്തിന്റെ കൈവരിയും റോഡും തകര്‍ന്ന് കാനയിലേക്ക് ചെരിഞ്ഞു. വെളപ്പായ മുണ്ടൂര്‍ മെഡിക്കല്‍ കോളജ് റോഡിലാണ് സംഭവം. രാവിലെ പത്തിന് ചാലില്‍ കുടങ്ങിയ ലോറി ഉച്ചയക്ക് രണ്ട് മണിക്കാണ് ഉയര്‍ത്താന്‍ കഴിഞ്ഞത്. അതുവരെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഈ റോഡിലുടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചുകൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനം ഇന്നലെ മുതല്ആരംഭിച്ചുവെങ്കിലും മെഡിക്കല്‍ കോളജ് ആശൂപത്രിയിലേക്കുള്ള വാഹനങ്ങള്‍ കടത്തി വിട്ടിരുന്നു. ഈ മേഖലയില്‍ റോഡ് തകര്‍ന്നതിനാല്‍ രോഗികള്‍ അടക്കമുള്ളവര്‍ ബുദ്ധിമുട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: