കല്‍പ്പറ്റ : വൃദ്ധരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നിലകൊള്ളണമെന്നും അറുപത് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുവാന്‍ മുന്‍കൈ എടുക്കണമെന്നും പെന്ഷന് ദിനാചരണത്തിന്റെ ഭാഗമായു ള്ള പരിപാടിയില്‍ പെന്‍ഷണേഴ്സ് സംഘ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വൃദ്ധര്‍ക്ക് മരുന്നുകളും ചികിത്സയും സൗജന്യമാക്കുവാനും തയ്യാറാവണം. പെന്ഷന് ദിനാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ ഉമ്മന്‍ചാണ്ടി ഭരണകാലത്ത് പങ്കാളിത്ത പെന്‍ഷനെ നിശിതമായി എതിര്‍ത്ത ഇടതു സംഘടനകള്‍ തങ്ങളുടെ ഭരണകാലത്ത് മൗനം ദീക്ഷിക്കുന്നതില്‍ യോഗം പ്രതിഷേധിച്ചു. കള്ളപ്പണം തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ പെന്‍ഷണേഴ്സ് സംഘ് സ്വാഗതം ചെയ്തു.
ദേശീയ പെന്ഷന് ദിനാചരണത്തിന്റെ പ്രസക്തിയെക്കുറിച്ചും വൃദ്ധക്ഷേമത്തെ കുറിച്ചും ജില്ലാ സെക്രട്ടറി എ.സി. രവീന്ദ്രന് പ്രമേയം അവതരിപ്പിച്ചു.
പെന്‍ഷണേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് സി.പി. വിജയന്റെ അദ്ധ്യക്ഷത വഹി ച്ചു. യോഗത്തില്‍ ടി.ജി. ബാബുരാജേന്ദ്രനാഥ്, പി.പി.ശശീന്ദ്രന്, ഇ.കെ.കുഞ്ഞികൃഷ്ണന്, സി.പ്രതാപന്, ടി.ശശിധരന്, വി.എസ്.രാധാ ഗോപി, എന്‍.കെ.പത്മനാഭന്, കെ.കൃഷ്ണന്, സി.മുരുകന്, ഡോക്ടര്‍ എം.രാഘവ വാര്യര്‍, കൊച്ചുകുട്ടന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: