കല്‍പ്പറ്റ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് (എല്‍.ഡി.സി.-വിവിധം) നിയമനം നടത്തുന്നതില്‍ ജില്ലാ പി.എസ്.സി. അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി ഉദ്യോഗാര്‍ത്ഥികളുടെ പരാതി. 2015 മാര്‍ച്ച് 31നാണ് ജില്ലാതല റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഇതുവരെ 134 നിയമനങ്ങള്‍ നടത്താന്‍ മാത്രമേ പി.എസ്.സി. തയാറായിട്ടുള്ളുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പൊതു വിഭാഗത്തില്‍ 74 പേര്‍ക്ക് മാത്രമേ നിയമനം കിട്ടിയിട്ടുള്ളു. ഏറ്റവും അവസാനമായി പി.എസ്.സി. അഡൈ്വസ് മെമ്മോ അയച്ചത് 2016ഒക്ടോബറിലാണ്. അന്ന് മൂന്നു പേര്‍ക്കാണ് അഡൈ്വസ് മെമ്മോ അയച്ചത്. പിന്നീട് ഇതുവരെ അനക്കമുണ്ടായിട്ടില്ല. കഴിഞ്ഞ സെപ്തംബര്‍ നാലുമുതല്‍ ഈ മാസം വരെയായി വിവിധ വകുപ്പുകള്‍ 28 ഒഴിവുകള്‍ പി.എസ്.സിയെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിശദീകരണം ആവശ്യമാണെന്ന് പറഞ്ഞ് അധികൃതര്‍ നടപടിക്രമങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണെന്നാണ് പരാതി. മറ്റ് ജില്ലകളില്‍ ഇതേ റാങ്ക് ലിസ്റ്റില്‍ നിന്ന് നിരവധി നിയമനങ്ങള്‍ നടത്തിക്കഴിഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ 300 ലധികം നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. വയനാട് ജില്ലയാണ് നിയമനത്തില്‍ ഏറെ പിന്നിലെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: