കല്‍പ്പറ്റ: ഓള് കേരള ആധാരമെഴുത്ത് അസോസിയേഷന് വയനാട് ജില്ല കണ്വെന്ഷന് 19ന് വിന്റ്വാലിയില് നടത്തും. കണ്വെന്ഷന് സംസ്ഥാന പ്രസിഡന്റ് ഇന്ദു കലാധരന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍പിള്ള സംസ്ഥാന സെക്രട്ടറിമാരായ അന്‍സാര്‍ കൊല്ലം, കെ.ജെ. ക്ലമന്റ് വയനാട്, ശശിമോന് കോട്ടയം, അനില്‍കുമാര്‍ കോഴിക്കോട്, ജില്ലാ പ്രസിഡന്റ് പി.എം. തങ്കച്ചന്, സെക്രട്ടറി പി.കെ. രാജന്, ട്രഷറര്‍ വി.കെ. സുരേഷ്, ഗീത കണ്ണൂര്‍, ലക്ഷ്മി കണ്ണൂര്‍, രാഗിണി വയനാട് എന്നിവര്‍ പങ്കെടുക്കും.
ആധാരമെഴുത്ത് തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി എന്നിവകള്‍ക്കുള്ള രജിസ്ട്രേഷന് ഫീസ് നിര്‍ണ്ണയിച്ച് അനിശ്ചിതത്വം ഒഴിവാക്കണമെന്നും സ്വയം ആധാരം എഴുതാം എന്ന വിവാദ ഉത്തരവ് പിന്‍വലിക്കുന്നതിനുള്ള കാലതാമസം അവസാനിപ്പിക്കണമെന്നും കണ്‍വെന്‍ഷനിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെടും. കണ്വെന്ഷന് ദിവസം ജില്ലയിലെ മുഴുവന്‍ ആധാരം എഴുത്ത് ആഫീസുകള്‍ക്കും അവധിയായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: