മാനന്തവാടി : ഭാരതത്തില്‍ സ്ത്രീ ശാക്തീകരണം യാര്ത്ഥ്യമാക്കിയത് ബിജെപി സര്‍ക്കാറുകളാണെന്ന് മഹിളാമോര്‍ച്ച പ്രസ്താവിച്ചു.
സ്വാതന്ത്ര്യ ലഭിച്ചതിനുശേഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സ് സ്ത്രീശാക്തീകരണത്തെകുറിച്ച് വിടുവായിത്തം പറഞ്ഞപ്പോള്‍ അടല്‍ജി ഭാരതത്തിന്റെ സ്ത്രീ ശാക്തീകരണ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് കുടുംബശീ പദ്ധതി ആരംഭിച്ചു.
കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ ഈ പദ്ധതിയെ രാഷ്ട്രീയ നേട്ടത്തിനുപയോഗിച്ചു. ഇന്ന് നരേന്ദ്ര മോദിസര്‍ക്കാര്‍ നടപ്പിലാക്കിയ പല പദ്ധതി തികളും സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനീ ലക്ഷ്യം വച്ചിട്ടുള്ളതാണ്. കേരളത്തിലെ സര്‍ക്കാര്‍ ഇതിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു. ഇത്തരം ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മഹിളാ മോര്‍ച്ച മുന്നിട്ടിറങ്ങുമെന്ന് ജില്ല അദ്ധ്യക്ഷ ആശാ ഷാജി പറഞ്ഞു. മഹിള മോര്‍ച്ച മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീലത ബാബു അദ്ധ്യക്ഷത വഹിച്ചു. രജിത അശോകന്, ശാന്തകുമാരി, വിപിത ഗിരീഷ്, ശ്യാമള ചന്ദ്രന്, മല്ലിക സുരേഷ്, വില്‍ഫ്രഡ് ജോസ് എന്നിവര്‍ സംസാരിച്ചു.
പത്മജ സന്തോഷ്, രമ കാഞ്ഞിരങ്ങാട് എന്നിവരെ സെക്രട്ടറിമാരായി നോമിനേറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: