കല്‍പ്പറ്റ : കേരള സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ബിഎംഎസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രതിഷേധ ദിനമാചരിച്ചു.
സംസ്ഥാനത്തെ റേഷന്‍ വിതരണം അവതാളത്തിലാക്കി ജനജീവിതം ദുഃസഹമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയത്തിനെതിരെയും കള്ളപ്പണ ലോബിയെ സഹായിക്കുന്ന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുമാണ് സമരം നടത്തിയത്.
വിവിധ കേന്ദ്രങ്ങളിലായി നടന്ന പരിപാടികളില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി. കെ.അച്ചുതന്, ജില്ലാ സെക്രട്ടറി പി.കെ.മുരളീധരന്, പി.നാരായണന്, സനല്‍കമാര്‍, കെ. എന്‍.മുരളീധരന്, ഹരിദാസന് തയ്യില്‍, പി.എസ്.ശശിധരന്, ജി.സന്തോഷ്, എന്‍.പി.ചന്ദ്രന് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: