അങ്കമാലി: ജര്‍മ്മനിയില്‍ താമസിക്കുന്ന അങ്കമാലി സ്വദേശികളായ ദമ്പതികളുടെ മകളെ കൊലപെടുത്തിയ കേസില്‍ ഭര്‍ത്താവിന് 12 വര്‍ഷം തടവുശിക്ഷ. അങ്കമാലി സ്വദേശികളായ കിഴക്കേടത്ത് സെബാസ്റ്റ്യന്റെയും ഭാര്യ റീത്തയുടെയുടെയും ഏകമകളായ ജാനറ്റിനെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് റെനെ ഫെര്‍ഹോവനെ ജര്‍മ്മനിയിലെ ഡ്യൂയിസ് ബുര്‍ഗ് ജില്ലാ കോടതിയില്‍ വിചാരണ പൂര്‍ത്തീകരിച്ച് 12 വര്‍ഷത്തെയ്‌ക്ക് തടവ് ശിക്ഷ വിധിച്ചത്.
ജാനറ്റിനെ കൊലപ്പെടുത്തിയത് പ്രതി തന്നെയാണന്ന് പരാമര്‍ശിച്ചാണ് ഡൂയിസ്ബര്‍ഗ് ജില്ലാ ജഡ്ജി ഷാര്‍ട്‌സ് വിധി പ്രഖ്യാപിച്ചത്. മൂന്ന് പ്രവശ്യം വിസ്താരം പൂര്‍ത്തിയാക്കിയ കേസിന്റെ വിധിന്യായം കേള്‍ക്കുവാന്‍ ജാനറ്റിന്റെ മാതാപിതാക്കളായ സെബാസ്റ്റ്യന്‍ കിഴക്കേടത്ത്, ഭാര്യ റീത്ത, കൊളോണ്‍, ഡൂയിസ് ബര്‍ഗ് , എന്നീ സ്ഥങ്ങളിലുള്ള ജാനറ്റിന്റെ സുഹൃത്തുക്കളായ 25 ഓളം വരുന്ന മലയാളികളും പ്രതിയായ റെനെ ഫെര്‍ഹോവന്റെ മാതാവും സഹോദരിയും എത്തിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 12നാണ് ജാനറ്റ് കൊല്ലപ്പെട്ടത്. സംഭവം പുറത്തറിഞ്ഞതോടെ കൊലനടത്തിയത് അന്ന് പിടിയിലായ പ്രതി റെനെ ഫെര്‍ ഹോവന്‍ സമതിച്ചിരുന്നു.
ശ്വാസം മുട്ടിയും ഇലട്രിക് വയറു കൊണ്ട് കഴുത്ത് വരിഞ്ഞ് മുറിക്കിയും കഴുത്തിന് പിന്നില്‍ കറി കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചു കൊലപ്പെടുത്തിയത് മനപൂര്‍വമാണന്നും പ്രോസ് ക്യൂഷന്‍ വാദിച്ചു ഈ വാദമാണ് കോടതി അംഗീകരിച്ചത്. ജാനറ്റിനെ കൊലപ്പെടുത്തിയതിനു ശേഷം സ്വന്തം വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ മാറവു ചെയുകയാണ് പ്രതി ചെയ്തത്. പിന്നീട് ജാനറ്റിനെ കാണ്‍മാനില്ലയെന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു.
















