ന്യൂദല്‍ഹി: ഷബ്‌നം ഹഷ്മിയുടെ അന്‍ഹദ് (ആക്ട് നൗ ഫോര്‍ ഹാര്‍മണി ആന്‍ഡ് ഡെമോക്രസി) എന്ന സന്നദ്ധ സംഘടനയ്‌ക്ക് വിദേശ ഫണ്ട് സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി.
ഇതിനുള്ള ലൈസന്‍സ് റദ്ദാക്കുകയാണ് ചെയ്തത്. മാര്‍ച്ചിലാണ് കടുത്ത പരാമര്‍ശത്തോടു കൂടിയെങ്കിലും ഇവരുടെ ലൈസന്‍സ് പുതുക്കി നല്‍കിയത്. ദിവസങ്ങള്‍ക്കു മുന്‍പാണ് ടീസ്റ്റ സെതല്‍വാദിന്റെ സബ്‌രംഗ് ട്രസ്റ്റിന് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അനുമതി കേന്ദ്രം റദ്ദാക്കിയത്
















