ന്യൂദല്‍ഹി: ബുലന്ദ്ശഹര്‍ കൂട്ടമാനഭംഗക്കേസില്‍ മോശം പരാമര്‍ശം നടത്തിയ സമാജ്‌വാദ് പാര്‍ട്ടി നേതാവ് അസംഖാന്റെ മാപ്പപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ആത്മാര്‍ഥമായും നിരുപാധികവും മാപ്പപേക്ഷിച്ചുള്ള ഖാന്റെ പുതിയ സത്യവാങ്മൂലമാണ് സ്വീകരിച്ചത്.
ഈ മാസമാദ്യം മാപ്പപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് എഴുതി നല്‍കണമെന്ന് നിര്‍ദേശിച്ചു. മാനഭംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിക്കും അവരുടെ കുടുംബത്തിനുമെതിരെയായിരുന്നു പരാര്‍മശം.
കൂട്ടമാനഭംഗക്കേസില്‍ ഗൂഢാലോചന നടന്നെന്നും ഇയാള്‍ ആരോപിച്ചിരുന്നു. ജൂലൈ 29നായിരുന്നു സംഭവം. തുടര്‍ന്ന് ഖാനെതിരെ കേസ് എടുത്ത് സിബിഐക്ക് കൈമാറി.
















