തൃശൂര്‍ : സ്ഥലം മാറ്റത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സര്ക്കാംര് ചര്‍്ച്ചകള്‍ തുടരുന്നതിനിടെ വീണ്ടും സി പി എം നേതാക്കള്്ക്കു വഴങ്ങാത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവുകള്‍ ഇറങ്ങുന്നു.
ഇത്തവണ ഗ്രാമ വികസന വകുപ്പിലെ തൃശ്ശൂര്‍ ജില്ലാ ഓഫീസറായ അസിസ്റ്റന്റ് ഡവലപ്മെന്റ്് കമ്മീഷണറെയാണ് പാലക്കാട്ടേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.
മുന്‍ ജില്ലാ സെക്രട്ടറിയുടെ ബന്ധുവായ ഗ്രാമവികസന വകുപ്പിലെ ക്ലര്‍ക്കിനെ ജോലി ചെയ്യുന്ന ബ്ലോക്കില്‍ നിന്നും തൊട്ടടുത്ത ബ്ലോക്കിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് ജില്ലാഓഫീസറായ ഉദ്യോഗസ്ഥനെതിരെ പാര്‍ട്ടി തലത്തില്‍ പടനീക്കം തുടങ്ങിയത്. കടുത്ത സമ്മര്്ദ്ദത്തിനിടയിലും കൃത്യമായ നടപടിക്രമം പാലിച്ച് നടത്തിയ കഌക്കിന്റെസ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കാന്‍ ജില്ലാ ഓഫീസര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുമെന്ന് നിരവധി തവണ പാര്‍്ട്ടിയുടെ ഉദ്യോഗസ്ഥ സംഘടനയുടെ നേതൃത്വത്തില്‍ ഉള്ളവര്‍ നടത്തിയ ഭീഷണിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങിയിരിക്കുന്നത്. സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥന് ഇപ്പോഴത്തെ ഓഫീസില്‍ 3 മാസത്തോളം മാത്രമേ ആയിട്ടുള്ളൂ. ഡിസംബര്‍ 5 നു തീയതിയിട്ട് ഇറക്കിയിരിക്കുന്ന ഓര്‍ഡര്‍ പക്ഷേ പുറത്തിറങ്ങിയത് പത്തു ദിവസത്തിനു ശേഷം ഡിസംബര്‍ 15 നാണ്. സര്ക്കാ ര്‍ വെബ് സൈറ്റില്‍ 5 നു ഇറങ്ങിയെന്നു പറയപ്പെടുന്ന ഈ ഉത്തരവ് ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടും ഇല്ല.
ഇത്തവണ പിണറായി വിജയന്റെു നേതൃത്വത്തിലുള്ള ഇടതു സര്ക്കാ ര്‍ അധികാരത്തിലേറിയശേഷം ആദ്യം കേട്ട പരാതികളിലൊന്ന് ഇടതു സംഘടനകളുടെ ശുപാര്‍ശയില്‍ വലതുപക്ഷ സംഘടനയിലെ ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്നു എന്നതായിരുന്നു. അതിനു പരിഹാരം കാണാനെന്ന രീതിയിലാണ് സ്ഥലംമാറ്റത്തിനു പൊതു മാനദണ്ഡം രൂപീകരിക്കുക എന്ന ഉദ്ദേശത്തോടെ ഈ മാസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവധ വകുപ്പുകളുടേയും സംഘടനകളുടേയും ചര്‍ച്ച സംഘടിപ്പിച്ചത്.
എന്നാല്‍ ഇതിനിടയില്‍ ഇടതു സംഘടനയിലെ തന്നെ ഉദ്യോഗസ്ഥനെ തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്തതിന്റെ പേരില്‍ സ്ഥലം മാറ്റിയതിലൂടെ ഈ ചര്‍ച്ചകളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: